വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. രാജ്യത്തിന്റെ വടക്കന്‍ പ്രദേശത്തുള്ള കെര്‍മാഡെക് ദ്വീപുകള്‍ക്ക് സമീപമാണ് ഭൂചലനമുണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കി.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായത്. ഇതേത്തുടര്‍ന്ന് യു.എസ് സുനാമി വാണിങ് സിസ്റ്റം സുനാമി മുന്നറിയിപ്പ് നല്‍കി.
ജനവാസമില്ലാത്ത ദ്വീപുകളുടെ 300 കിലോമീറ്റര്‍ ചുറ്റളവില്‍ സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ ന്യൂസീലന്‍ഡിന് സുനാമി ഭീഷണിയില്ലെന്ന് നാഷണല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി. ന്യൂസീലന്‍ഡ് തലസ്ഥാനത്തിന് വടക്കുകിഴക്ക് മാറിയാണ് കെര്‍മാഡെക് ദ്വീപുകള്‍. ഇവിടെ ഇടയ്ക്കിടെ ഭൂകമ്പങ്ങള്‍ ഉണ്ടാകാറുണ്ട്.