ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2023- 24 വാര്‍ഷിക പദ്ധതിയ്ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. നാലര കോടി രൂപയുടെ പദ്ധതികളാണ് 2023- 24 വര്‍ഷം നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്.
കൃഷിയ്ക്കും, പാര്‍പ്പിട മേഖലയ്ക്കും, സേവനമേഖലയ്ക്കും, പശ്ചാത്തല മേഖലയ്ക്കും ആരോഗ്യമേഖലയ്ക്കും, ടൂറിസം മേഖലയുടെ DPR തയ്യാറാക്കുന്നതിനും, ക്ഷീരകര്‍ഷകര്‍ക്കുള്ള പദ്ധതികളും പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായും ആരോഗ്യ മേഖലയ്ക്കും, വിദ്യാഭ്യാസം, കുടിവെള്ളം, ശുചിത്വം എന്നീ മേഖലകള്‍ക്കും വിവിധ പദ്ധതികളാണ് നടപ്പുവര്‍ഷം ഈരാറ്റുപേട്ട ബ്ലോക്ക് വിഭാവനം ചെയ്യുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ആര്‍, വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലില്‍, സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഇബ്രാഹിം എന്നിവര്‍ പറഞ്ഞു.