Hot Posts

6/recent/ticker-posts

കുഞ്ഞ് മരിച്ചതിന്റെ വിഷമത്തിൽ ജീവനൊടുക്കിയ ലിജയുടെയും മകന്റെയും സംസ്കാരം ശനിയാഴ്ച തിടനാട്



തിടനാട്: കുഞ്ഞ് മരിച്ചതിന്റെ മാനസിക സമ്മർദ്ദത്തിൽ ജീവനൊടുക്കിയ ലിജയുടെയും മകൻ ബെൻ ടോമിന്റെയും സംസ്കാരം ശനിയാഴ്ച നടക്കും. മൃതദേഹങ്ങൾ വെള്ളിയാഴ്ച രാത്രി 8 മണിക്ക് തിടനാട് പൊന്തനാൽ ഉള്ള കുമ്മണ്ണൂപറമ്പിൽ ഭവനത്തിൽ എത്തിക്കുന്നതും തുടർന്ന് ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിലെ ശിശ്രുഷകൾക്ക് ശേഷം തിടനാട് സെന്റ് ജോസഫ് ദേവാലായത്തിലെ കുടുംബ കല്ലറയിൽ സംസ്കരിക്കും.


മുലപ്പാല്‍ തൊണ്ടയില്‍ക്കുടുങ്ങി 28 ദിവസം പ്രായമുള്ള നവജാത ശിശു കഴിഞ്ഞ ദിവസം മരിച്ചതിന് പിന്നാലെയാണ് അമ്മയും മൂത്തമകനും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്.തിടനാട് സ്വദേശിയായ കുമ്മണ്ണുപറമ്പില്‍ ടോം ആണ് ലിജയുടെ ഭര്‍ത്താവ്.



രണ്ടുവര്‍ഷം മുമ്പ് ലിജയുടെ മറ്റൊരു കുട്ടിയും അസുഖങ്ങളെ തുടര്‍ന്ന് മരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം ലിജ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. 


നവജാത ശിശു, ലിജയുടെ കൈകളില്‍ കിടന്ന് പാല്‍ കുടിക്കുന്നതിനിടെയാണ് പാല്‍ തൊണ്ടയില്‍ കുരുങ്ങി മരിച്ചത്. കുഞ്ഞിന്റെ മരണത്തിന് ശേഷം ലിജ കടുത്ത മനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ടായിരുന്നു. 


40 അടി താഴ്ചയുള്ള കിണറ്റിലാണ് ലിജ ചാടിയത്. ലിജയേയും കുട്ടിയേയും മുറിയില്‍ കാണാതെ വന്നതോടെ ബന്ധുക്കാള്‍ നടത്തിയ തെരച്ചിലിലാണ് കിണറില്‍ ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പീരുമേടില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തി പുറത്തെടുത്തെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു.



Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു