Hot Posts

6/recent/ticker-posts

കടനാട് ​ഗവ.എൽ.പി സ്കൂൾ വാർഷിക ദിനാഘോഷവും വിവിധ പരിപാടികളും 18ന്




കടനാട് ​ഗവൺമെന്റ് എൽ.പി സ്കൂളിലെ വാർഷിക ദിനാഘോഷവും അധ്യാപക രക്ഷാകർതൃദിനാചരണവും യാത്രയയപ്പ് സമ്മേളനവും മാർച്ച് 18 ശനിയാഴ്ച നടക്കും. വിപുലമായ പരിപാടികളാണ് ഇതോടനുബന്ധിച്ച് നടത്തുന്നത്. 





ഉച്ചകഴിഞ്ഞ് 2.00 ന് ആരംഭിയ്ക്കുന്ന സമ്മേളനം മാണി.സി.കാപ്പൻ എംഎൽഎ ഉദ്​ഘാടനം ചെയ്യും. കടനാട് ​​​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു അധ്യക്ഷത വഹിക്കും. പിടിഎ പ്രസിഡന്റ് മീര ആർ.കൃഷ്ണൻ ചടങ്ങിൽ സ്വാ​ഗതം ആശംസിയ്ക്കും. 




കോട്ടയം ജില്ലാ കളക്ടർ ഡോ പി.കെ ജയശ്രീ ഐഎഎസ് മുഖ്യ പ്രഭാഷണവും മൊമെന്റോ സമർപ്പണവും നിർവഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ബോർഡ് അനാച്ഛാദനവും സ്കോഷർഷിപ്പ് വിതരണവും നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സെബാസ്റ്റ്യൻ കട്ടയ്ക്കൽ ഏറ്റവും പ്രായം കൂടിയ പൂർവ്വ വിദ്യാർത്ഥി ഔസേപ്പ് പി.സിയ്ക്ക് ആദരവ് നല്കും. 



കടനാട് ​ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൻ സി.പുതുപ്പറമ്പിൽ, വികസനകാര്യ സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർപേഴ്സൺ ജെയ്സി സണ്ണി, ക്ഷേമകാര്യ  സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർമാൻ സോമൻ വി.ജി, വിദ്യാഭ്യാസ സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ജേക്കബ്, രാമപുരം എ.ഇ.ഒ ജോസഫ് കെ.കെ സ്കൂൾ ഹെഡ്മിസ്‍ട്രസ് സുജാത വി.ബി എന്നിവർ വിവിധ രം​ഗങ്ങളിൽ മികവ് തെളിയിച്ചവർക്ക് ആദരവ് നല്കും.


വാർഡ് മെമ്പർമാരായ ജിജി തമ്പി, മധു കുന്നേൽ, ബിന്ദു ബിനു, മെർലിൻ റൂബി, ജെയ്സൺ ജോർജ്, സിബി ചക്കാലയ്ക്കൽ, ​ഗ്രേസി ജോർജ്, ജോസ് പ്ലാശനാൽ, റീത്തമ്മ ജോർജ് എന്നിവരും മുൻ വാർഡ് മെമ്പർ ബിന്ദു സതീഷ് കുമാർ, രാമപുരം ബി.പി.ഒ ഷൈനിമോൾ റ്റി.എസ്, മുൻ പിടിഎ പ്രസിഡന്റ് ഷിബി ഒട്ടുവഴിയ്ക്കൽ, മിനിമോൾ എൻ.ആർ, ബിനോയ് സെബാസ്റ്റ്യൻ, ജോണി വലിയകുന്നേൽ, ലാലി തോമസ്, വിജയകുമാർ പി.ആർ, അഭിറാം പി.ഒട്ടുവഴിയ്ക്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിയ്ക്കും രമാദേവി സി.ബി കൃതജ്ഞത അറിയിക്കും. 



തുടന്ന് വൈകുന്നേരം 4.30ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സർ​ഗ്ഗസന്ധ്യ നടക്കും. രാത്രി 7.30ന് ഏഷ്യാനെറ്റ് കോമഡി സ്റ്റാർ, ഫ്ലവേഴ്സ് കോമസി ഉത്സവം താരങ്ങൾ അണിനിരക്കുന്ന സിനിമ സീരിയൽ താരം സോണറ്റ് രാമപുരം, പ്രവീൺ കലാഭവൻ എന്നിവർ നയിക്കുന്ന സം​ഗീത ഹാസ്യപരിപാടി 2K23 മിമിക്സ് മ്യൂസിക്+ മാജിക് ഡാൻസ് ആഘോഷങ്ങൾക്ക് കൊഴുപ്പേകും.






Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു