പാലാ: പാലാ വഴി കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, എറണാകുളം ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി പുതിയ സർവ്വീസുകൾ ആരംഭിച്ചു.
വെളുപ്പിന് 5.25 ന് വലവൂർ, ഉഴവൂർ -എറണാകുളം, ഗുരുവായൂർ വഴി കോഴിക്കോട്, 7.10 എറണാകുളം ആസ്റ്റർ മെഡിസിറ്റി, ഉച്ചകഴിഞ്ഞ് 2.10 പൊൻകുന്നം, പത്തനംതിട്ട, പുനലൂർ വഴി തിരുവനന്തപുരം 3.10 ന് കൊല്ലം സർവ്വീസുകളാണ് ആരംഭിച്ചിരിക്കുന്നത്.
എണാകുളത്തു നിന്നും രാത്രി 9.50 ന് പിറവം, രാമപുരം വഴി പാലായിലേക്കും പുതിയ സർവ്വീസ് ക്രമീകരിച്ചിട്ടുണ്ട്.