Hot Posts

6/recent/ticker-posts

വ്യാപാരി വ്യവസായി സമിതി പാലാ ഏരിയാ സമ്മേളനം നടന്നു; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു



രാമപുരം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാലാ ഏരിയാ സമ്മേളനം രാമപുരം മൈക്കിൾ പ്ലാസാ ഓഡിറ്റോറിയത്തിൽ നടന്നു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റം അദ്ധ്യക്ഷത വഹിച്ചു. 


രാമപുരത്തെ വ്യവസായ സംരംഭകൻ സണ്ണി കാഞ്ഞിരത്താംകുന്നേൽ, മുതിർന്ന വ്യാപാരി ജോണി ജ്യോതിക, ഭാരതീയ പാരമ്പര്യ നാട്ടു ചികിത്സാ രംഗത്ത് മികവ് തെളിയിച്ചിട്ടുള്ള ഇ എം രാജേഷ്കുമാർ ഇരുമ്പുകുത്തിയ്ക്കൽ എന്നിവരെ ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ രാമപുരം യൂണിറ്റ് കമ്മിറ്റിയുടെ ആദരവ് നൽകി. 



ജില്ലാ സെകട്ടറി ജോജി ജോസഫ് സംഘടനാ റിപ്പോർട്ടും ഏരിയാ സെക്രട്ടറി രാജു ജോൺ ചിറ്റേത്ത് റിപ്പോർട്ടും അവതരിപ്പിച്ചു. യോഗത്തിൽ ദീപു സുരേന്ദ്രൻ (പ്രസിഡന്റ്), അനൂപ് റ്റി ഒ (സെക്രട്ടറി), ജോസ് കുറ്റിയാനിമറ്റം, രാജു ജോൺ ചിറ്റേത്ത് (വൈസ് പ്രസിഡന്റുമാർ), അശോക് കുമാർ പൂവക്കുളം, ഗിൽബി നെച്ചിക്കാട്ട് (ജോയിന്റ് സെക്രട്ടറിമാർ), അജിത്കുമാർ അമ്പാടി (ട്രഷറർ) എന്നിവർ ഭാരവാഹികളായി 17 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 





എം റ്റി ജാന്റീഷ്, അന്നമ്മ രാജു, അജിത്കുമാർ അമ്പാടി, അശോക് കുമാർ പൂവക്കുളം എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. യൂണിറ്റ് പ്രസിഡന്റ് ദീപു സുരേന്ദ്രൻ സ്വാഗതവും സെക്രട്ടറി എം ആർ രാജു നന്ദിയും പറഞ്ഞു.




Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു