മേലുകാവ് പഞ്ചായത്തിലെ ഐക്കരകുന്നേൽ ജസ്റ്റിൻ ജോർജിന്റെ നാശനഷ്ടം വന്ന സ്ഥലം എംഎൽഎ മാണി സി കാപ്പൻ സന്ദർശിച്ചു. 12 ഏക്കർ സ്ഥലത്താണ് തീ പിടിച്ചത്.
റബ്ബർ, വാഴ, കപ്പ, കൈത എന്നി കൃഷി വിളകൾ പൂർണമായും കത്തി നശിച്ചു. പകൽ സമയത്ത് ആണ് തീപിടുത്തം ഉണ്ടായത്. ഈരാറ്റുപേട്ട, പാലാ, തൊടുപുഴ എന്നിവടങ്ങളിൽ നിന്ന് ഫയർഫോഴ്സ് എത്തി നാട്ടുകാരും കൂടി ചേർന്നാണ് തീയണച്ചത്.