Hot Posts

6/recent/ticker-posts

കത്തോലിക്കാസഭയിൽ നിർബന്ധിത ബ്രഹ്മചര്യം അവസാനിപ്പിക്കാൻ ഫ്രാൻസിസ്‌ മാർപാപ്പ



കത്തോലിക്കാസഭയിൽ നിർബന്ധിത ബ്രഹ്മചര്യം അവസാനിപ്പിക്കാൻ ഫ്രാൻസിസ്‌ മാർപ്പാപ്പ. ഇനി വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ്‌ മാർപ്പാപ്പ മുന്നോട്ട് പോകുന്നതായി റിപ്പോർട്ട്. സഭയുടെ സ്വത്തുവകകൾ അന്യായപ്പെട്ടുപോകാതിരിക്കാൻ AD1300 ൽ ജോൺ ഇരുപത്തിരണ്ടാമൻ മാർപാപ്പയെടുത്ത നിർബന്ധിത ബ്രഹ്‌മചര്യമെന്ന നിയമം പൊളിച്ചെഴുതാനാണ് ഫ്രാൻസിസ്പാപ്പാ തീരുമാനമെടുത്തിരിക്കുന്നത്. 


കത്തോലിക്കാ സഭയുടെ ബൗദ്ധിക സ്വത്തുക്കൾ കൈകാര്യം ചെയ്യുവാൻ അത്മായരെ ഉൾപ്പെടുത്തി അതാത് രാജ്യങ്ങളിൽ ആധുനിക നിയമസംവിധാനങ്ങളുള്ളപ്പോൾ, വിശ്വാസികൾക്കുകൂടി സഭാ സംവിധാനങ്ങളിൽ അർഹമായ പരിഗണനൽകുന്നതാണ് ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ തീരുമാനം.


ഭാവിയിൽ പുരോഹിതന്മാർ ബ്രഹ്മചാരികളായിരിക്കേണ്ടതില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ അർജന്റീനിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരു വൈദികൻ വിവാഹം കഴിക്കുന്നതിൽ വൈരുദ്ധ്യമൊന്നും കാണുന്നില്ലെന്നാണ് കത്തോലിക്കാ സഭാ മേധാവി ഫ്രാൻസിസ് മാർപാപ്പ പറയുന്നത്. ഭാവിയിൽ വൈദികർക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അനുമതി നൽകാമെന്ന് ആണ് ഫ്രാൻസിസ് മാർപാപ്പയുടെ അഭിപ്രായം.


കഴിഞ്ഞ ആഴ്ച അർജന്റീനിയൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ ആണ് ഫ്രാൻസിസ് പാപ്പാ ഇങ്ങനെ പറഞ്ഞത്.ഒരു വൈദികൻ വിവാഹം കഴിക്കുന്നതിൽ വൈരുദ്ധ്യമില്ല. പാശ്ചാത്യ സഭയിലെ ബ്രഹ്മചര്യം ഒരു താൽക്കാലികമായ നിബന്ധനയാണ്. അത് പൗരോഹിത്യ നിയമനം പോലെ ശാശ്വതമായ നിബന്ധനയല്ല.


11-ാം നൂറ്റാണ്ടിൽ റോമൻ കത്തോലിക്കാ സഭയിൽ ബ്രഹ്മചര്യം ഒരു നിബന്ധന മാത്രമായിരുന്നു. സാമ്പത്തിക കാരണങ്ങളാൽ ഭാഗികമായിട്ടായിരുന്നു ഈ നീക്കം . ഇണകളില്ലാത്ത പുരോഹിതന്മാർ അവരുടെ സമ്പത്ത് പള്ളിക്ക് വിട്ടുകൊടുക്കാനുള്ള സാധ്യത കൂടുതലായതിനാൽ ആയിരുന്നു ബ്രഹ്മചര്യം നടപ്പിലാക്കിയത്.




ജർമ്മനിയിലെ കത്തോലിക്കാ സഭ, സ്വവർഗ വിവാഹങ്ങളെ അംഗീകരിക്കാനും സ്ത്രീകളെ ഡീക്കന്മാരോ പുരോഹിത സഹായികളോ ആകാൻ അനുവദിക്കുന്നതുൾപ്പെടെയുള്ള ഉദാരവൽക്കരണ പരിഷ്കാരങ്ങൾക്ക് തീരുമാനം എടുത്തിരുന്നു. 2019-ൽ വൈദികരുടെ ദുരുപയോഗം സംബന്ധിച്ച അഴിമതിക്ക് മറുപടിയായാണ് പുതിയ നീക്കം ആരംഭിച്ചത്.അർജന്റീനിയൻ മാധ്യമമായ ഇൻഫോബേയിൽ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ, വർദ്ധിച്ചുവരുന്ന വിവാഹമോചനത്തിന്റെ വിഷയത്തെയും ഫ്രാൻസിസ് മാർപാപ്പ അഭിസംബോധന ചെയ്തു സംസാരിച്ചു. 

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു