Hot Posts

6/recent/ticker-posts

പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിലെ ആദ്യഗാനം 'അകമലര്‍' മാര്‍ച്ച് 20-ന് പുറത്തിറങ്ങും



മണിരത്‌നത്തിന്റെ സംവിധാനത്തിലൊരുങ്ങിയ 'പൊന്നിയിന്‍ സെല്‍വന്‍' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'പി. എസ് -2' വിലെ ആദ്യ ഗാനം മാര്‍ച്ച് 20 തിങ്കളാഴ്ച പുറത്തിറങ്ങും. ' അകമലര്‍' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങാന്‍ ഒരുങ്ങുന്നത്. റഫീക്ക് അഹമ്മദ് രചിച്ച് ശക്തിശ്രീ ഗോപാലന്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എ.ആര്‍. റഹ്മാനാണ്.


ഏപ്രില്‍ 28-ന് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും. സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിശ്വപ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം 'പൊന്നിയിന്‍ സെല്‍വന്‍' ഒരുക്കിയിരിക്കുന്നത്.



വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, റഹ്മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാന്‍, ലാല്‍, അശ്വിന്‍ കാകുമാനു, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ആദ്യഭാഗം വമ്പന്‍ ഹിറ്റായതിനാല്‍ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. റഹ്മാന്റെ സംഗീതവും രവി വര്‍മ്മന്റെ ഛായാഗ്രഹണവും തോട്ടാ ധരണിയുടെ കലാ സംവിധാനവും 'പൊന്നിയിന്‍ സെല്‍വ'നിലെ ആകര്‍ഷക ഘടകങ്ങളാണ്.


ലൈക്കാ പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും സംയുക്തമായി നിര്‍മിക്കുന്ന 'പൊന്നിയിന്‍ സെല്‍വന്‍-2' തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്യും. പി.ആര്‍.ഒ. -സി.കെ അജയ് കുമാര്‍.




Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു