Hot Posts

6/recent/ticker-posts

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി കർഷകരെയും പാവപ്പെട്ടവരെയും വഞ്ചിക്കുന്നു: സജി മഞ്ഞക്കടമ്പിൽ



മുണ്ടക്കയം :1964 ൽ തിരുനക്കരയിൽ ഭാരത കേസരി മന്നത്ത് പദ്മനാഭൻ തിരികൊളുത്തി കേരളാ കോൺഗ്രസിന് ജൻമം നൽകിയത് കർഷക രക്ഷക്കായിരുന്നെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.


കേരള കോൺഗ്രസിന്റെ പേര് ഉപയോഗിച്ച് എൽ ഡി എഫ് മന്ത്രിസഭയിൽ ഭാഗമായിരിക്കുന്നവർ സർക്കാർ നടത്തുന്ന കർഷക വഞ്ചനയ്ക്ക് കൂട്ടുനിൽക്കുകയാണെന്നും കർഷകരോട്  ആത്മാർത്ഥതയുണ്ടെങ്കിൽ ഭരണം വലിച്ചെറിയാൻ തയാറാകണമെന്നും സജി ആവശ്യപ്പെട്ടു.


കേരള കോൺഗ്രസിന്റെ പേര് ഉപയോഗിക്കാൻ ഇത്തരക്കാർക്ക് അവകാശമില്ലെന്നും സജി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി കർഷകരെയും പാവപ്പെട്ടവരെയും വഞ്ചിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



കേരള കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡണ്ട് മജു പുളിക്കൽ അധ്യക്ഷത വഹിച്ചു.


സംസ്ഥാന സെക്രട്ടറിമാരായ സാബു പ്ലാത്തോട്ടം, സോണി തോമസ്, മറിയാമ്മ ജോസഫ്, ജില്ലാ സെക്രട്ടറിമാരായ ജിജി നിക്കോളാസ്, എം വി വർക്കി, ജോജി വാളിപ്ലാക്കൽ, ജോണി അലപ്പാട്ട്, ഷാജി അറത്തിൽ, രാജു മായാലിൽ, വർഗീസ് കൊച്ചു കുന്നേൽ, അജീഷ് വേലനിലയം, ജോസഫ് വടക്കൻ, സിബി നബുടാകം, പയസ് കവളംമാക്കൽ, റസിം മുതുകാട്ടിൽ, ഡാനി ജോസ് കുന്നത്ത്, രമേശ് കുവള്ളൂർ, സുജിത്ത് കുറ്റിക്കാട്ട്, മേഴ്സി മാത്യു, മാത്യുജോസഫ് പാറയിൽ, ജോബി മാത്യു, ജോമോൻ തോമസ്, തുടങ്ങിയവർ പ്രസംഗിച്ചു.








Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു