പാലാ: കേരളം ഭരിക്കുന്ന ഇടതുപക്ഷ മുന്നണി സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ഞെക്കി ഞെരുക്കി നോകുത്തിയാക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞകടമ്പിൽ ആരോപിച്ചു.
അധികാര വികേന്ദ്രീകരണത്തിലൂടെ ലഭിച്ച അധികാരങ്ങളും , അവകാശങ്ങളും ഇല്ലാതാക്കിക്കൊണ്ട് വികസന ഫണ്ടിന്റെ വിഹിതം ഓരോ വർഷവും കുറച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വികസന മുരടിപ്പിലേക്ക് തള്ളി വിട്ടിരിക്കുകയാണ് സജി പറഞ്ഞു.
പദ്ധതിവിഹിതം വെട്ടിക്കുറയ്ക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക,വികസന ലക്ഷ്യം പൂർത്തിയാക്കൻ പദ്ധതിവിഹിതം വർദ്ധിപ്പിക്കുക, അധികാര വികേന്ദ്രീകരണത്തെ തകർക്കുവാനുള്ള എൽഡിഎഫ് സർക്കാർ നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫിന്റെ നേത്യത്വത്തിൽ സംസ്ഥാനത്ത് ഉടനീളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ ജനപ്രതികൾ നടത്തിയ ധർണയുടെ ഭാഗമായി ളാലം ബ്ലോക്ക് പഞ്ചായത്ത് പടിക്കൽ ജനപ്രതിനിധികളടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷിബു പൂവേലിൽ, ജോസി പൊയ്കയിൽ, ഷീല ബാബു കുര്യയത്ത്, ബിജു പി.കെ തുടങ്ങിയവർ ധർണയ്ക്ക് നേതൃത്വം നൽകി.