Hot Posts

6/recent/ticker-posts

ഇടതു സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുന്നു: സജി മഞ്ഞക്കടമ്പിൽ




പാലാ: കേരളം ഭരിക്കുന്ന ഇടതുപക്ഷ മുന്നണി സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ഞെക്കി ഞെരുക്കി നോകുത്തിയാക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞകടമ്പിൽ ആരോപിച്ചു.



അധികാര വികേന്ദ്രീകരണത്തിലൂടെ ലഭിച്ച  അധികാരങ്ങളും , അവകാശങ്ങളും  ഇല്ലാതാക്കിക്കൊണ്ട് വികസന ഫണ്ടിന്റെ വിഹിതം ഓരോ വർഷവും കുറച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വികസന മുരടിപ്പിലേക്ക് തള്ളി വിട്ടിരിക്കുകയാണ് സജി പറഞ്ഞു.



പദ്ധതിവിഹിതം വെട്ടിക്കുറയ്ക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക,വികസന ലക്ഷ്യം പൂർത്തിയാക്കൻ പദ്ധതിവിഹിതം വർദ്ധിപ്പിക്കുക, അധികാര വികേന്ദ്രീകരണത്തെ തകർക്കുവാനുള്ള എൽഡിഎഫ് സർക്കാർ നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫിന്റെ നേത്യത്വത്തിൽ സംസ്ഥാനത്ത് ഉടനീളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ ജനപ്രതികൾ  നടത്തിയ ധർണയുടെ ഭാഗമായി ളാലം ബ്ലോക്ക് പഞ്ചായത്ത് പടിക്കൽ ജനപ്രതിനിധികളടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷിബു പൂവേലിൽ, ജോസി പൊയ്കയിൽ, ഷീല ബാബു കുര്യയത്ത്, ബിജു പി.കെ തുടങ്ങിയവർ ധർണയ്ക്ക് നേതൃത്വം നൽകി.




Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി