Hot Posts

6/recent/ticker-posts

റേഷൻ വിതരണം പുന:സ്ഥാപിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കും: സജി മഞ്ഞക്കടമ്പിൽ



കോട്ടയം : സെർവർ തകരാറിനെ തുടർന്ന് സംസ്ഥാന വ്യാപകമായി റേഷൻ വിതരണം സ്തംഭിച്ചിരിക്കുന്നത്  സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ തെളിവാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.


വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിനിൽക്കുന്ന സാധാരണ ജനങ്ങൾ റേഷൻ മേഖല സ്തംഭിച്ചതോടുകൂടി പട്ടിണിയിലേക്ക് തള്ളിയിടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം
പറഞ്ഞു.


അടിയന്തരമായി സർവ്വർ തകരാറ് പരിഹരിച്ച് റേഷൻ വിതരണം പുന:സ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് കേരള കോൺഗ്രസ് പാർട്ടിയും ഐക്യ ജനാധിപത്യ മുന്നണിയും നേതൃത്വം നൽകുമെന്നും സജി അറിയിച്ചു.


സർവ്വർ തകരാറിന്റെ ഉത്തരവാദിത്വം വ്യാപാരികളുടെ മേൽ കെട്ടിവെച്ച്  തടി തപ്പാനുള്ള സർക്കാർ നീക്കം വിലപ്പോകില്ലെന്നും സജി പറഞ്ഞു.










Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ