Hot Posts

6/recent/ticker-posts

ഇന്ന് ലോക നിദ്രാദിനം; ഉറക്കത്തെക്കുറിച്ച് ചില കാര്യങ്ങൾ




എല്ലാം മറന്ന് സുഖമായി ഒന്ന് ഉറങ്ങുക എന്നത് നമ്മളിൽ പലർക്കും ഇന്ന് കഴിയാത്ത കാര്യമാണ്. ഉറക്കം പലർക്കും ഒരു പ്രശ്നം തന്നെയാണ്. ഒന്നുകിൽ ഉറങ്ങാൻ കിടന്നാൽ ഉറക്കം വരാതിരിക്കുക. അല്ലെങ്കിൽ ഉറക്കക്ഷീണം വിട്ടൊഴിയാതിരിക്കുക ഇതൊക്കെ ഇല്ലാത്തവർ കുറവായിരിക്കും. ഇക്കാലത്ത് മൊബൈൽ ഫോണിന്റെയും സോഷ്യൽ മീഡിയയുടെയും എല്ലാം ഉപയോ​ഗം രാത്രി വെളുക്കുവോളം നീളുന്നതും ഉറക്കത്തെ കാര്യമായി ബാധിക്കാറുണ്ട്.


എല്ലാ വർഷവും മാർച്ച് മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച്ചയാണ് ലോക നിദ്രാദിനമായി ആചരിക്കുന്നത്. ഉറക്കം കൂടുന്നതും കുറയുന്നതുമൊക്കെ ആരോ​ഗ്യത്തെ ബാധിക്കും. ഈ സാഹചര്യത്തിലാണ് ലോക നിദ്രാദിനത്തിന് പ്രസക്തിയേറുന്നത്. 


ഗ്ലോബൽ സ്ലീപ് സൊസൈറ്റിയുടെ ഭാഗമായ വേൾഡ് സ്ലീപ് ഡേ കമ്മിറ്റിയാണ് ലോകനിദ്രാ ദിനാചരണത്തിന് നേതൃത്വം നൽകുന്നത്. 2008 മുതലാണ് നിദ്രാദിനം ആചരിച്ചു തുടങ്ങിയത്. ഉറക്കക്കുറവിന് കാരണമാകുന്ന പ്രശ്നങ്ങളെ കണ്ടെത്തി പരിഹരിക്കുകയും അതുവഴി സമൂഹത്തിലെ ഉറക്കക്കുറവിനെ ഇല്ലാതാക്കുകയുമാണ് ഈ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.



ഉറക്കം ആരോ​ഗ്യത്തിന് അത്യന്താപേക്ഷിതം എന്നതാണ് ഈ വർഷത്തെ ലോക നിദ്രാദിനത്തിന്റെ തീം. ആരോ​ഗ്യം കാത്തുസൂക്ഷിക്കുന്നതിൽ ഉറക്കത്തിന്റെ പ്രസക്തി വ്യക്തമാക്കുന്നതാണ് പ്രസ്തുത തീം. 


ഭക്ഷണം കഴിക്കുന്നതും വ്യായാമവുമൊക്കെ പോലെ മാനസികവും ശാരീരികവുമായ ഉന്മേഷത്തിന് ഉറക്കവും പ്രധാനമാണ്. എന്നാൽ പലരും ഉറക്കത്തെ ​ഗൗരവത്തോടെ കാണുന്നില്ലെന്ന് മാത്രമല്ല മതിയായ ഉറക്കം ലഭിക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലോക നിദ്രാദിനം ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നത്.



Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു