Hot Posts

6/recent/ticker-posts

തീക്കോയിൽ സൗജന്യ ദന്ത ചികിത്സാ ക്യാമ്പ് ആരംഭിച്ചു




തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് സമഗ്ര ആരോഗ്യം പദ്ധതി പ്രകാരം  കോട്ടയം ജില്ലാ പൊതുജനാരോഗ്യ ദന്തവിഭാഗം, തീക്കോയി  പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നീ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ  മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ ദന്ത ചികിത്സ ക്യാമ്പ് ആരംഭിച്ചു. 



നാളെയും (മാർച്ച് 17) ഓഡിറ്റോറിയത്തിൽ  ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്. 18 ന് വെള്ളികുളം സെന്റ് ആന്റണീസ് സ്കൂളിൽ വച്ചാണ് സൗജന്യ ക്യാമ്പ് നടത്തുക.  ഇന്ന് (മാർച്ച് 16)  നൂറോളം ആളുകൾക്ക്  സൗജന്യമായി ദന്ത ചികിത്സ നടത്തുവാൻ സാധിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  മാജി തോമസിന്റെ അധ്യക്ഷതയിൽ ക്യാമ്പിന്റെ ഉദ്ഘാടനം പ്രസിഡന്റ്  കെ സി ജെയിംസ് നിർവഹിച്ചു. 



ബ്ലോക്ക് മെമ്പർ  ഓമന ഗോപാലൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്,  മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി മെമ്പർമാരായ  സിറിൽ റോയ്,  സിബി രഘുനാഥൻ, മാളൂ ബി മുരുകൻ, കവിതാ രാജു, രതീഷ് പി എസ്, ദീപ സജി, അമ്മിണി തോമസ്, നജീമ പരീക്കോച്ച്, മെഡിക്കൽ ഓഫീസർ ഡോ. ബിബിരാജ്, ഡോ. ഷിബു തോമസ് സെബാസ്റ്റ്യൻ  എന്നിവർ പ്രസംഗിച്ചു. 


ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശാവർക്കേഴ്സ്  എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുന്നു. മൂന്നുദിവസം  ഗ്രാമപഞ്ചായത്തിൽ തന്നെ  മെഡിക്കൽ ടീം  ക്യാമ്പ് ചെയ്തു കൊണ്ടാണ്  ഈ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തപ്പെടുന്നത്.




Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു