തീക്കോയി ആച്ചൂക്കാവ് ദേവീ മഹേശ്വര ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും മീനപ്പൂര ഉത്സവവും ഇന്ന് (മാർച്ച് 29) മുതൽ. ഏപ്രിൽ 3ന് സമാപിയ്ക്കും. ഇന്ന് രാവിലെ 6 ന് മഹാഗണപതി ഹവനം നടന്നു. 12 ന് ഉച്ചപൂജ, 1ന് പ്രസാദമൂട്ട് , 3.30ന് ചാമപ്പാറയിൽ നിന്ന് കൊടിക്കയർ കൊടിക്കൂറ ഘോഷയാത്ര എന്നിവ നടക്കും.
വൈകുന്നേരം 7 നും 7.50നും ഇടയ്ക്ക് ബാബു നാരായണൻ തന്ത്രി , ബിനോയ് ശാന്തി എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റ് നടക്കും. 7.30ന് അത്താഴപൂജ, മുളയിടീൽ, 7.50ന് തിരുവാതിര, 8ന് ബാലെ എന്നീ പരിപാടികൾ നടക്കും.
30, 31, ഏപ്രിൽ 1 തീയതികളിൽ രാവിലെ 6ന് മഹാഗണപതി ഹോമം, 7ന് മുളപൂജ, 7.30ന് എതിരേറ്റ് പൂജ, 8.30ന് പന്തീരടി പൂജ, 9ന് കാഴ്ചശ്രീബലി, 9.30ന് കലം കരിയ്ക്കൽ, 10ന് കലശം, കലശാഭിഷേകം, 11ന് ഉച്ചപൂജ, 12.30ന് പ്രസാദമൂട്ട്, വൈകിട്ട് 5.15ന് കാഴ്ചശ്രീബലി.