Hot Posts

6/recent/ticker-posts

റ്റി.ഡി ജോർജ് തയ്യിൽ തീക്കോയി സഹകരണ ബാങ്ക് പ്രസിഡന്റ്



തീക്കോയി: തീക്കോയി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി യു.ഡി.എഫിലെ റ്റി.ഡി ജോർജ് തയ്യിൽ (കോൺഗ്രസ്) തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് സ്ഥാനാർത്ഥിയായ റ്റി.ഡി ജോർജിന് 7 വോട്ടും കേരള കോൺഗ്രസ് (എം) ലെ പി.എസ് സെബാസ്റ്റ്യന് 5 വോട്ടും ലഭിച്ചു.സിപിഐ അംഗം യോഗത്തിൽ നിന്നും വിട്ടുനിന്നു. 



യു.ഡി.എഫിലെ മുൻധാരണ പ്രകാരം എം.ഐ ബേബി മുത്തനാട്ട് രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ മുൻ കായിക അധ്യാപകനും ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുൻ ഭരണസമിതി അംഗം കൂടിയാണ് റ്റി.ഡി. ജോർജ് തയ്യിൽ.



സഹകരണ സംഘം ഈരാറ്റുപേട്ട യൂണിറ്റ് ഇൻസ്പെക്ടർ നൗഷാദ് വരണാധികാരിയായിരുന്നു.






Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു