പാലാക്കാർക്ക് സിനിമയിൽ എന്നും ഒരു ഭാഗ്യമുണ്ട്. സംവിധായകൻ ഭദ്രൻ, മിയ, ദർശന സുദർശൻ, മാണി സി കാപ്പൻ, ചാലി പാല, പൊന്നമ്മ ബാബു, മിസ് കുമാരി, പാലാ തങ്കം തുടങ്ങി ഒരുപാട് അഭിനേതാക്കളും സംവിധായകരും നിർമ്മാതാക്കളും കോട്ടയം ജില്ലയിൽ നിന്ന് ആദ്യകാലം മുതൽതന്നെ ഉണ്ടായിട്ടുണ്ട്. എന്നാൽ പാലായിൽ മികച്ച ഒരു സിനിമ പഠനകേന്ദ്രം ഇല്ല എന്നത് അത്ഭുതകരമാണ്. ഇപ്പോൾ മൂന്ന് വർഷത്തോളമായി പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന ബി എം ടി വി യുടെ ഭാഗമായി പാലായിൽ ബ്രൈറ്റ് മീഡിയ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ (ബി എം എസ് സി) എന്ന പേരിൽ ഫിലിം ആന്റ് ടെലിവിഷൻ അക്കാദമി ആരംഭിക്കുകയാണ്.
ഇന്ന് (ഏപ്രിൽ 3)ന് പാലാ ചെത്തിമറ്റത്തെ അന്ന ആർക്കേഡിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സിനിമ - രാഷ്ട്രീയ- സാമൂഹിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുക്കും. പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫിലിം മേക്കിംഗ് , അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഫിലിം മേക്കിംഗ്, പി ജി ഡിപ്ലോമ ഇൻ ഫിലിം ആന്റ് ടി വി പ്രൊഡക്ഷൻ എന്നിങ്ങനെ 6 മാസം മുതൽ ഒന്നര വർഷം വരെയുള്ള മൂന്ന് സിനിമ കോഴ്സുകളാണ് ബി എം എസ് സി യിൽ ഒരുക്കിയിരിക്കുന്നത്.
തിരക്കഥ, കാസ്റ്റിംഗ് , അഭിനയം, സംവിധാനം, ക്യാമറ, എഡിറ്റിംഗ്, വി എഫ് എക്സ്, ഡബ്ബിംഗ്, ആനിമേഷൻ എന്നിങ്ങനെ സിനിമയുടെ പ്രധാന മേഖലകളിൽ വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം നൽകും. നിലവിൽ സിനിമയിലും ടെലിവിഷൻ മേഖലയിലും പ്രവർത്തിക്കുന്നവരാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.
തണ്ണീർ പന്തലിൽ സംഭാരം, തണുത്ത വെള്ളം, നാരങ്ങാ വെള്ളം, പൈനാപ്പിൾ, തണ്ണിമത്തൻ എന്നിവ പൊതുജനങ്ങൾക്കായി സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്.
ടെലിഫിലിമുകളും വീഡിയോകളും വിദ്യാർത്ഥികൾ തന്നെ നിർമ്മിച്ച് പഠിക്കുന്ന വിധമുള്ള സിലബസാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ വിദ്യാർത്ഥികൾക്കും പ്രത്യേകം പരീക്ഷയും പ്രോജക്ടും ചെയ്യുന്നതിനുള്ള അവസരമുണ്ട്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗവൺമെന്റ് അഗീകാരമുള്ള സർട്ടിഫിക്കറ്റുകളും നൽകും.
ഇതോടൊപ്പം തന്നെ ബി എം ടി വി ന്യൂസിന്റെ ഭാഗമായി ന്യൂസ് റീഡിംഗ് ആന്റ് ആങ്കറിംഗ് , ന്യൂസ് ഫോട്ടോഗ്രാഫി ആന്റ് വീഡിയോ , ന്യൂസ് റിപ്പോർട്ടിംഗ് ആന്റ് ടെക്നിക്കൽ റൈറ്റിംഗ് , പ്രൊഫഷണൽ ഡിപ്ലോമ ഇൻ ന്യൂസ് എഡിറ്റിംഗ് ആന്റ് ലൈവ് ടെലികാസ്റ്റിംഗ് , പ്രൊഫഷണൽ ഡിപ്ലോമ ഇൻ സോഷ്യൽ മീഡിയ ആൻറ് മോണിറ്റൈസേഷൻ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം എന്നിങ്ങനെ വിവിധ മാധ്യമ പരിശീലന കോഴ്സുകളും സജ്ജമാക്കിയിട്ടുണ്ട്. മികവാർന്ന മാധ്യമ പ്രവർത്തന ശൈലി വിദ്യാർത്ഥികൾക്ക് പകർന്ന് നൽകുന്നതിനായി മൂന്ന് മാസം മുതൽ ഒന്നര വർഷം വരെയുള്ള വിവിധ കോഴ്സുകളിൽ ഭൂരിഭാഗവും പ്രാക്ടിക്കൽ പഠന രീതിയാണ് സജ്ജമാക്കിയിരിക്കുന്നത്
ബി എം എസ് സി യുടെ കോഴ്സുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കും സ്പോട്ട് അഡ്മിഷനും ഏപ്രിൽ 3 ന് ഉദ്ഘാടനത്തിന് ശേഷം നടക്കുന്ന സൗജന്യ ഏകദിന ശിൽപശാലയിൽ പങ്കെടുക്കാവുന്നതാണ്.