കടനാട്: കടനാട് പഞ്ചായത്തിലെ പൂക്കുളം നിവാസികളുടെ ചിരകാലാഭിലാഷം പൂവണിയുന്നു. അപകടാവസ്ഥയിലായിരുന്ന പൂക്കുളം പാലം വീതി കൂട്ടി പുനർനിർമ്മിക്കണമെന്ന ആവശ്യമാണ് മാണി സി കാപ്പൻ എം എൽ എ യുടെ കരുതലിൽ സാക്ഷാൽക്കരിക്കപ്പെടുന്നത്.
എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 44 ലക്ഷം രൂപ ചെലവൊഴിച്ചു പുനർനിർമ്മിക്കുന്ന പൂക്കുളം പാലത്തിൻ്റെ കോൺക്രീറ്റിംഗ് നടപടികൾ പൂർത്തീകരിച്ചു.
കോൺക്രീറ്റിംഗ് നടപടികൾ മാണി സി കാപ്പൻ എം എൽ എ നേരിട്ടെത്തി വിലയിരുത്തി. പൂക്കുളം മേഖലയിലെ നിരവധി ആളുകൾക്ക് ഈ പാലം ഗുണം ചെയ്യുമെന്ന് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.