Hot Posts

6/recent/ticker-posts

ഏപ്രിൽ 10 മുതൽ കെട്ടിട പെർമിറ്റ് ഫീസ് കുത്തനെ ഉയരും




സംസ്ഥാനത്തു കെട്ടിടനിർമാണ അപേക്ഷയ്ക്കും പെർമിറ്റിനും തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസിൽ വർദ്ധനവ് ഏപ്രിൽ 10 മുതൽ നിലവിൽ വരും.80 ചതുരശ്ര മീറ്ററിൽ (ഏകദേശം 861 ചതുരശ്ര അടി) കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങൾ നിർമിക്കുന്നതിന്റെ ഫീസുകളാണു സ്ലാബ് അടിസ്ഥാനത്തിൽ വർധിപ്പിച്ചത്.

 


പഞ്ചായത്തുകളിൽ വീടുകൾക്കു ചതുരശ്ര മീറ്ററിന്റെ നിരക്ക് 7 രൂപയിൽ നിന്നു 150 രൂപ വരെയായി ഉയർന്നപ്പോൾ നഗരസഭകളിൽ 7 രൂപയിൽ നിന്നു 200 രൂപ വരെയായി. കോർപറേഷനുകളിൽ 10 രൂപയിൽ നിന്ന് 200 രൂപ വരെയായി വർധിച്ചു. പെർമിറ്റ് അപേക്ഷാ ഫീസ് 50 രൂപയിൽ നിന്ന് 5000 വരെയായി കൂട്ടി. 


പഞ്ചായത്തുകളിൽ 81– 150 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾ നിർമിക്കാൻ ചതുരശ്ര മീറ്ററിന് ഇനി 50 രൂപയാണു പെർമിറ്റ് ഫീസ്. 151–300 ചതുരശ്ര മീറ്റർ വരെ ഉള്ളവയ്ക്കു ചതുരശ്ര മീറ്ററിനു 100 രൂപയും 300 ചതുരശ്ര മീറ്ററിനു മുകളിലുള്ളവയ്ക്കു 150 രൂപയുമാണു പെർമിറ്റ് ഫീസ് നിരക്ക്. വാണിജ്യ കെട്ടിടങ്ങൾക്കു പുതിയ നിരക്കു യഥാക്രമം 70 രൂപ, 150 , 200  എന്നിങ്ങനെയാണ്. 


നഗരസഭകളിൽ വീടുകൾക്ക് 70 രൂപ, 120 രൂപ, 200 രൂപ എന്നിങ്ങനെയും വാണിജ്യ കെട്ടിടങ്ങൾക്കു 90 രൂപ, 150 രൂപ, 250 രൂപ എന്നിങ്ങനെയുമാണു ചതുരശ്ര മീറ്ററിനുള്ള പുതുക്കിയ നിരക്ക്. കോർപറേഷനുകളിൽ വീടുകൾക്കു 100 രൂപ, 150 രൂപ, 200 രൂപ എന്നിങ്ങനെയും വാണിജ്യ കെട്ടിടങ്ങൾക്കു100 രൂപ, 170 രൂപ, 300 രൂപ എന്നിങ്ങനെയും നിരക്ക് പുതുക്കി. പഞ്ചായത്തുകളിൽ വീടുകൾക്ക് ചതുരശ്ര മീറ്ററിന് 7 രൂപയും വാണിജ്യ കെട്ടിടങ്ങൾക്ക് 10 രൂപയും എന്നതായിരുന്നു നിലവിലെ നിരക്ക്. 


അപേക്ഷ ഫീസ് 100 ചതുരശ്ര മീറ്റർ വരെ ഉള്ള കെട്ടിടങ്ങൾക്കു 300 രൂപയും 101 മുതൽ 301 വരെ ചതുരശ്ര മീറ്റർ വരെ ഉള്ള കെട്ടിടങ്ങൾക്ക് 1000 രൂപയുമായിരിക്കും.  300 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ളവയ്ക്കു പഞ്ചായത്തി‍ൽ 3000 രൂപ, നഗരസഭയിൽ 4000 രൂപ, കോർപറേഷനിൽ 5000 രൂപ എന്നിങ്ങനെ വർധിപ്പിച്ചു. ലേ ഔട്ട് അപ്രൂവലിനുള്ള സ്ക്രൂട്ടിനി ഫീസും ചതുരശ്ര മീറ്ററിന്റെ അടിസ്ഥാനത്തിൽ വർധിപ്പിച്ചു. നിരക്ക്: താമസ ആവശ്യത്തിന് 3 രൂപ, വ്യവസായം 4 രൂപ, വാണിജ്യം 4 രൂപ, മറ്റുള്ളവ 3 രൂപ.



Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു