Hot Posts

6/recent/ticker-posts

പാത്ത് ഫൈൻഡർ 2023 സംഘടിപ്പിച്ചു




വൈക്കം ലയൺസ് ക്ലബ്ബും വി സാറ്റ് എഞ്ചിനീയറിങ് കോളേജും സംയുക്തമായി 88ാമത് യൂത്ത് എംപവർമെൻറ് പ്രോഗ്രാമിൻറെ ഭാഗമായി പ്ലസ്ടു വിദ്യാർത്ഥികൾക്ക്  കരിയർ ഗൈഡൻസ്പ്രോഗ്രാം വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ചു.



വൈക്കം ലയൺസ്‌ ക്ലബ് പ്രസിഡന്റ് തോമസ് വി ടി അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർ പേഴ്സൺ രാധിക ശ്യാമിൻ്റെ സാന്നിധ്യത്തിൽ മുൻ അമേരിക്കൻ അംബാസിഡർ ഡോ: ടി.പി  ശ്രീനിവാസൻ ഐ.എഫ്.എസ്  ഉദ്ഘാടനം ചെയ്തു.


ലയൺസ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട്  ഗവർണർ ഡോക്ടർ ബിനോ ഐ കോശി മുഖ്യ പ്രഭാഷണം നടത്തി. കരിയർ കൺസൾട്ടൻറ് സുദേവൻ കെ.ജെ ക്ലാസ്സുകൾ നയിച്ചു.  ലയൺ ഡിസ്ട്രിക്ട് സെക്രട്ടറിയും അഡ്വൈസറുമായ സിബി മാത്യു പ്ലാത്തോട്ടം ആശംസകൾ അർപ്പിച്ചു.   


ഓർമ്മ ഇന്റർനാഷണൽ രക്ഷാധികാരി ജോസ് ആറ്റുപുറം, വൈക്കം ലയൺസ് ക്ലബ്ബ് സെക്രട്ടറി സുരേഷ് കുമാർ വി വി, വൈസ് പ്രസിഡന്റ് മാത്യു  കെ ജോസഫ്, ട്രഷറർ ജിജോ  മാത്യു എന്നിവർ നേതൃത്വം നൽകി.




Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു