Hot Posts

6/recent/ticker-posts

തലപ്പലം ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണം- മാലിന്യ സംസ്കരണം ക്യാമ്പയിന് തുടക്കമായി



തലപ്പലം: മാലിന്യ സംസ്കരണം (ജൈവ അജൈവ മാലിന്യങ്ങൾ) ശാസ്ത്രീയമായി എങ്ങനെ നിർമ്മാർജ്ജനം ചെയ്യാം എന്ന് വീടുകൾ തോറും സന്ദർശിച്ച് ബോധവൽക്കരണം നൽകുന്ന പരിപാടിക്ക് തുടക്കമായി. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശുചിത്വ സ്‌ക്വാഡുകൾ രൂപീകരിച്ച് മാലിന്യ സംസ്കരണത്തെ പറ്റിയുള്ള അവബോധം ജനങ്ങളിൽ എത്തിക്കുക, പഞ്ചായത്തിനെ  സമ്പൂർണ്ണ മാലിന്യമുക്തമാക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. 




മഴക്കാലപൂർവ്വ ശുചീകരണവും മാലിന്യ സംസ്കരണവും ക്യാമ്പയിൻ തലപ്പലം  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുപമ വിശ്വനാഥി ന്റെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി ക്യാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചു. 


ഭവന സന്ദർശന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജീ ആർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അനു ചന്ദ്രൻ,  പഞ്ചായത്ത് ഉദ്യോഗസ്ഥർ, കുടുംബശ്രീ അധ്യക്ഷ ശ്രീജ കെ എസ്, ഹരിതകർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ആശാവർക്കർമാർ, അംഗൻവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.






Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു