കടപ്പാട്ടൂർ പന്ത്രണ്ടാം മൈൽ ബൈപ്പാസ് റോഡിൽ കടപ്പാട്ടൂർ പാലം ജംഗ്ഷനിലാണ് സംഭവം.പുലർച്ചെ നടക്കാനിറങ്ങിയ യാത്രക്കാരാണ് സംഭവം ആദ്യം കാണുന്നത്. ഓട്ടോ സ്റ്റാൻഡിന് സമീപം കടപ്പാട്ടൂർ ക്ഷേത്രത്തിന്റെ പറമ്പിൽ നട്ടുവളർത്തിയിരുന്നു മാവ് ഉൾപ്പെടെയുള്ള ഫലവൃക്ഷത്തൈകളും ഇവർ നശിപ്പിച്ചു.
നാളുകളായി ഇവിടെ പാർക്ക് ചെയ്യുന്ന ഓട്ടോ ഡ്രൈവർമാരിൽ ചിലർ പുലർച്ചെ മുതൽ മദ്യലഹരിയിലാണ്. മദ്യലഹരിയിൽ കാൽനടയാത്രക്കാരെയും വിദ്യാർത്ഥികളെയും അസഭ്യം പറയുന്നത് നിത്യസംഭവമാണെന്നും പരാതിയുണ്ട്.
ഓട്ടോ സ്റ്റാൻഡിനു സമീപം പാർക്ക് ചെയ്യുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സ്കൂൾ ബസ്സിലെ ജീവനക്കാരെ പലപ്പോഴും ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്. രാത്രികാലങ്ങളിൽ സമീപത്തെ കടത്തിണ്ണകളും ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളും ഇവരുടെ വിഹാര കേന്ദ്രമാണ്.
ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് പുലർച്ചെ മുതൽ മദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വ്യാപാരവും നടക്കുന്നതായി നാട്ടുകാർ പറയുന്നു.