രാമപുരം പഞ്ചായത്തിലെ വെള്ളിലാപ്പിള്ളി ചിറകണ്ടത്തും ഏഴാച്ചേരിയിലും പരിസരങ്ങളിലുമാണ് കുറുക്കന്റെ ആക്രമണം ഉണ്ടായത്. നാല് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
നടുവിലാമാക്കർ ബേബി, നെടുമ്പള്ളിൽ ജോസ്, തെങ്ങുംപള്ളിൽ ജൂബി, മാത്തുക്കുട്ടി എന്നിവരെയാണ് കുറുക്കൻ ആക്രമിച്ചത്. മുഖത്തും, വിരലിലും ഉൾപ്പെടെയാണ് പരിക്കേറ്റത്.
രാവിലെ 6 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഏഴാച്ചേരി ഭാഗത്ത് ആക്രമണം നടത്തിയ ശേഷം കുറുക്കൻ ചക്കാമ്പുഴ മേഖയിലേയ്ക്ക് എത്തുകയായിരുന്നു.പരിക്കേറ്റവർ ആശുപത്രികളിൽ ചികിത്സ തേടി.