ഇടുക്കി: അങ്ങനെ അരിക്കൊമ്പനും ഫാന്‍സ് അസോസിയേഷന്‍ ആയി.ചിന്നക്കനാല്‍ വനത്തില്‍ നിന്ന് മാറ്റപ്പെട്ട അരിക്കൊമ്പന്റെ പേരിലാണ് അണക്കരയില്‍ ഫാന്‍സ് അസോസിയേഷന്‍ രൂപവത്കരിച്ചത്. അരിക്കൊമ്പന്റെ ചിത്രം പതിച്ച ഫ്‌ളക്‌സ് ബോര്‍ഡും ടൗണില്‍ സ്ഥാപിച്ചിട്ടുണ്ട്.
കാട് മൃഗങ്ങള്‍ക്കുള്ളതാണ് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അണക്കര ബി സ്റ്റാൻഡിലെ ഒരുപറ്റം ഓട്ടോറിക്ഷ തൊഴിലാളികൾ അരിക്കൊമ്പന്‍ ഫാന്‍സ് അസോസിയേഷൻ രൂപവത്കരിച്ചത്.
കാടുമാറ്റത്തിന്റെ പേരില്‍ അരിക്കൊമ്പന് കടുത്ത ഉപദ്രവം ഏല്‍ക്കേണ്ടിവന്നതില്‍ മൃഗസ്‌നേഹികള്‍ക്ക് വിഷമവും പ്രതിഷേധവുമുണ്ട്. അരിക്കൊമ്പന്‍ തിരികെ ചിന്നക്കനാലില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നവരും കുറവല്ല.