Hot Posts

6/recent/ticker-posts

വിവാഹത്തിന് വിസമ്മതിച്ചു; പെണ്‍കുട്ടിയുടെ മുടിമുറിച്ച് തെരുവിലൂടെ നടത്തി

പ്രതീകാത്മക ചിത്രം


വിവാഹത്തിന് വിസമ്മതിച്ച പെണ്‍കുട്ടിയെ മർദിച്ച് മുടിമുറിച്ച് തെരുവിലൂടെ നടത്തി. ജാർഖണ്ഡിലെ മേദിനിനഗറിലാണ് സംഭവം. പത്തൊൻപതുകാരി വിവാഹത്തിന് സമ്മതിക്കുന്നില്ലെന്ന് കണ്ടതോടെ ഗ്രാമത്തിലെ നാട്ടുകൂട്ടത്തിലുള്ളവരാണ് ഇത്തരത്തിലൊരു നടപടിക്കൊരുങ്ങിയത്. പെൺകുട്ടി ഇപ്പോൾ മെഡിനിനഗർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.



ഏപ്രിൽ 20ന് പെൺകുട്ടിയുടെ വിവാഹം തീരുമാനിച്ചിരുന്നു. വരനും കൂട്ടരും വിവാഹമണ്ഡപത്തിലേക്ക് എത്തിയതിനു പിന്നാലെ വിവാഹത്തിന് താൽപര്യമില്ലെന്ന് പെൺകുട്ടി പറഞ്ഞു. 


പിന്നീട് 20 ദിവസത്തേക്ക് ഒളിവിൽ പോയ പെൺകുട്ടി കഴിഞ്ഞ ഞായറാഴ്ച തിരിച്ചെത്തി. ഇതോടെ പെൺകുട്ടിയുടെ വീട്ടുകാരുടെ സാന്നിധ്യത്തിൽ ചേർന്ന നാട്ടുകൂട്ടം ശിക്ഷ നടപ്പാക്കുകയായിരുന്നു. ഇത്രയുംനാൾ എവിടെയായിരുന്നുവെന്ന് ചോദിച്ചിട്ടും പെൺകുട്ടി മറുപടി നൽകിയില്ല. ഇതോടെയാണ് മുടിമുറിച്ച് തെരുവിലൂടെ നടത്താൻ തീരുമാനിച്ചത്. 





സംഭവത്തിൽ നാട്ടുകൂട്ടത്തിലെ മൂന്നുപേരെയും പെൺകുട്ടിയെ വിവാഹം കഴിക്കാനിരുന്നയാളുടെ സഹോദരിയേയും കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണെന്ന് പത്താൻ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ഗുൽഷൻ ഗൗരവ് വ്യക്തമാക്കി.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു