ധാരാളം ആരോഗ്യ ഗുണങ്ങളുള്ള തക്കാളി ചർമ്മത്തിൻ്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ചർമ്മത്തിൻ്റെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ തക്കാളിയ്ക്ക് കഴിയും. മുഖത്തെ കറുത്ത പാടുകളും കരിവാളിപ്പുമൊക്കെ മാറ്റാൻ തക്കാളി ഏറെ നല്ലതാണ്. ജോലി തിരക്കുകൾക്കിടിയൽ പലപ്പോഴും ചർമ്മ സംരക്ഷണത്തിന് സമയം കിട്ടാത്തവർക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന പരിഹാരമാർഗമാണിത്. പ്രത്യേകിച്ച് സൺ ടാൻ നീക്കാൻ ഏറെ നല്ലതാണ് തക്കാളി. കൂടാതെ ഇതിലെ ആൻ്റി ഓക്സിഡൻ്റ് ഘടകങ്ങൾ ചർമ്മം പ്രായമാകുന്നത് തടയാനും വളരെയധികം സഹായിക്കും.
ചർമ്മം തിളങ്ങാൻ, മുഖക്കുരു മാറ്റാൻ, കരുവാളിപ്പ് കുറയ്ക്കാൻ, കറുത്ത പാടുകൾ നീക്കാനൊക്കെ തക്കാളി ഏറെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ചർമ്മത്തിൻ്റെ ആവശ്യമായ പോഷണം നൽകുന്നു. സൂര്യതാപം, അന്തരീക്ഷ മലിനീകരണം തുടങ്ങിയ പ്രശ്‌നങ്ങളും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറി കൊണ്ടിരിക്കുകയാണ്.
ചര്‍മ്മ കോശങ്ങളെ നിര്‍ജ്ജീവമാക്കുകയും ടാൻ, ബ്ലാക്ക് ഹെഡ്സ് തുടങ്ങിയ പ്രശ്നങ്ങൾക്കും ഇവയെല്ലാം കാരണമാകാറുണ്ട്. കേടായ ചർമ്മത്തെ ശരിയാക്കാനും അതുപോലെ ചർമ്മത്തിൻ്റെ ആരോഗ്യം നിലനിർത്താനും തക്കാളി ഏറെ മികച്ചതാണ്.
പായ്ക്ക് തയാറാക്കുന്ന വിധം
ഒരു തക്കാളി ഉടച്ച് അതിന്റെ പൾപ്പ് എടുക്കുക. ഇതിലേക്ക് അൽപ്പം ഓട്സ് പൊടിച്ചെടുത്തതും തൈരും ചേർക്കാം. പേസ്റ്റ് രൂപത്തിലാക്കാൻ ആവശ്യമുള്ള അത്ര തൈര് ഇതിലേക്ക് ചേർക്കുക. തക്കാളിയും നന്നായി മിക്സിയിലിട്ട് അടിച്ച് എടുക്കുന്നതാണ് ഏറെ അനോയജ്യം. ഈ പായ്ക്ക് മുഖത്ത് തേച്ച് പിടിപ്പിച്ച ശേഷം 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.