Hot Posts

6/recent/ticker-posts

കൈയ്യിലെയും കാലിലെയും കരുവാളിപ്പ് മാറ്റാൻ എളുപ്പവഴി




ചൂട് കൂടുന്നത് ചർമ്മത്തിൽ പല പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. പുറത്ത് പോയി ജോലി ചെയ്യുന്നവർക്ക് പലപ്പോഴും വെയിൽ ഏൽക്കാതിരിക്കാൻ പറ്റില്ല. ആരോ​ഗ്യകരമായ ഭക്ഷണശൈലിയും അതുപോലെ ശരിയായ രീതിയിലുള്ള ചർമ്മ സംരക്ഷണവും ചർമ്മത്തിന് വളരെ പ്രധാനമാണ്. 


ബീറ്റ്റൂട്ട്

ആരോഗ്യത്തിന് പലത്തരം ഗുണങ്ങൾ നൽകുന്നതാണ് ബീറ്റ്റൂട്ട്. ശരീരത്തിൽ രക്തമുണ്ടാകാൻ ഏറ്റവും നല്ല പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് ബീറ്റ്റൂട്ട്. വരണ്ട ചർമ്മം, കരിവാളിപ്പ് എന്നിവയെല്ലാം ഇല്ലാതാക്കാൻ ഏറ്റവം നല്ലതാണ് ബീറ്റ്റൂട്ട്.


കടലമാവ്

പൊതുവെ പണ്ട് കാലത്തുള്ള ചർമ്മത്തിന് തിളക്കം കിട്ടാൻ കടലമാവ് ഉപയോഗിച്ച് കുളിക്കാറുണ്ട്. മുഖത്ത് മാത്രമല്ല ശരീരത്തിൽ മുഴുവൻ കടലമാവ് തേയ്ക്കുന്നത് ഏറെ നല്ലതാണ് എന്നതാണ് സത്യം. ചര്‍മ്മത്തിലുണ്ടാകുന്ന കരുവാളിപ്പ് അകറ്റാനും ചര്‍മ്മത്തിന് നല്ല നിറം നല്‍കാനുമെല്ലാം കടലമാവ് ഏറ്റവും മികച്ചൊരു പരിഹാര മാർഗമാണ്. ഇതിനൊപ്പം മറ്റ് ചില ചേരുവകൾ കൂടി ചേർത്താൽ വെയിലേറ്റ കരിവാളിപ്പൊക്കെ എളുപ്പത്തിൽ കളയാം.



അരിപ്പൊടി

വീട്ടിലെ അടുക്കളയിൽ വളരെ സുലഭമായി ലഭിക്കുന്നതാണ് അരിപ്പൊടി. പലഹാരങ്ങൾ തയാറാക്കാൻ അരിപ്പൊടി ഏറെ നല്ലതാണ്. നല്ലൊരു സ്ക്രബറായി പ്രവർത്തിക്കാൻ അരിപ്പൊടിക്ക് കഴിയും. മുഖത്തെ നിറം വർധിപ്പിക്കാനും അതുപോലെ ചുളിവുകളും പാടുകളും മാറ്റാനും അരിപ്പൊടി നല്ലതാണ്. വെയിലേറ്റ് കരിവാളിച്ച് ചർമ്മത്തിൻ്റെ പ്രശ്നങ്ങൾ മാറ്റാൻ ഏറെ നല്ലതാണ് അരിപ്പൊടി എന്ന് തന്നെ പറയാം. ‌

തൈര്

ആരോ​ഗ്യ​ ഗുണങ്ങൾ ഏറെയുള്ള തൈര് ശരീരത്തിന് ഏറെ നല്ലതാണ്. സൗന്ദര്യ സംരക്ഷണത്തിൽ തൈരിനുള്ള പങ്ക് അത്ര ചെറുതല്ല. ചർമ്മത്തിലെ പല പ്രശ്നങ്ങൾക്കും പരി​ഹാരം കാണാൻ തൈരിന് കഴിയും. ചർമ്മം സംരക്ഷണത്തിന് സമയം കിട്ടാത്തവർ വെറുതെ തൈര് മുഖത്ത് തേയ്ക്കുന്നതും ഏറെ നല്ലതാണ്. സൺടാൻ അല്ലെങ്കിൽ സൺബേൺ തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് തൈര്.


മാസ്ക് തയാറാക്കാൻ

ബീറ്റ്റൂട്ട്​ ​ഗ്രേറ്റ് ചെയ്ത് എടുത്ത ശേഷം അതിൻ്റ നീര് അരിച്ച് എടുക്കുക. ഇതിലേക്ക് അരിപ്പൊടിയും കടലമാവും അൽപ്പം തൈരും ഒഴിച്ച് മിക്സ് ചെയ്യുക. ഈ മിശ്രിതം ശരീരത്തിലും കൈയിലും കാലിലുമൊക്കെ തേച്ച് പിടിപിച്ച് 4 മുതൽ 5 മിനിറ്റ് നന്നായി മസാജ് ചെയ്യുക. അതിന് ശേഷം 15 മിനിറ്റ് കഴിയുമ്പോൾ കഴുകി വ്യത്തിയാക്കാം. ഇത് ചർമ്മത്തിൽ ടാൻ ഏറ്റ കറുപ്പ് ഇല്ലാതാക്കാൻ ഏറെ സഹായിക്കും.





Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്