Hot Posts

6/recent/ticker-posts

എഐ ക്യാമറ; ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കും




എഐ ക്യാമറാ ഇടപാടുകൾക്ക് വ്യവസായ വകുപ്പിന്റെ അന്വേഷണത്തിൽ ക്ലീൻചിറ്റ് നൽകിയതോടെ ജൂൺ 5 മുതൽ പിഴ ഈടാക്കി തുടങ്ങാൻ തീരുമാനം. ദിവസവും രണ്ട് ലക്ഷം നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കും. 


ഇതിനായി കൂടുതൽ ജീവനക്കാരെ കൺട്രോൾ റൂമുകളിൽ നിയോഗിക്കാൻ ഗതാഗത വകുപ്പ് കെൽട്രോണിനോട് ആവശ്യപ്പെട്ടു. ഓരോ ദിവസവും കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ഏഴ് ദിവസത്തിനുള്ളിൽ നോട്ടിസ് അയക്കും. 



ദിവസവും രണ്ടര ലക്ഷത്തോളം നിയമ ലംഘനങ്ങൾ ഇപ്പോൾ ക്യാമറയിൽ പെടുന്നുണ്ട്. അതിനാൽ പിഴ ഈടാക്കാൻ തുടങ്ങിയാൽ ദിവസവും രണ്ട് ലക്ഷം പേർക്കെങ്കിലും പിഴ നോട്ടിസ് അയക്കേണ്ടി വരും. 




നിലവിൽ 146 ജീവനക്കാരെയാണ് നോട്ടിസ് അയക്കാൻ കെൽട്രോൺ നിയോഗിച്ചിരിക്കുന്നത്. എന്നാൽ ഇവർക്ക് പരമാവധി 25,000 നോട്ടിസ് മാത്രമേ ഒരു ദിവസം അയക്കാനാവൂ. അതിനാൽ 500 ജീവനക്കാരെയെങ്കിലും അധികമായി നിയമിക്കാൻ ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. 

ജീവനക്കാർ അധികമാകുന്നതോടെ ചെലവും കൂടും. നോട്ടിസ് അയക്കാനുള്ള ചെലവും അനുവദിച്ചതിനാൽ കൂടുതലാകുമെന്ന് കെൽട്രോണിന് പരാതിയുണ്ട്. ഇക്കാര്യങ്ങളിലെല്ലാം അന്തിമ ധാരണാപത്രത്തിൽ വ്യക്തത വരുത്തും.

Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ