സ്കൂളുകളിൽ ശനിയാഴ്ചയും പ്രവൃത്തി ദിവസമാക്കാനുള്ള വിദ്യാഭ്യാസ വകുപ്പ് നീക്കത്തിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ രംഗത്ത്. അധ്യയന വർഷം സ്കൂളിലെ പ്രവൃത്തി ദിവസങ്ങൾ 220 ആക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണു ശനിയാഴ്ചകളും പ്രവൃത്തി ദിവസമാക്കാമെന്ന നിർദേശം വകുപ്പ് മുന്നോട്ടുവച്ചത്.
ഈ രീതിയിൽ പ്രവൃത്തി ദിവസങ്ങൾ ക്രമീകരിച്ചു കൊണ്ടുള്ള അക്കാദമി കലണ്ടറിന്റെ കരട് ക്യുഐപി അധ്യാപക സംഘടന യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു.
യോഗത്തിൽ പങ്കെടുത്ത സംഘടനകളിൽ പലതും ഇതിനോട് വിയോജിച്ചു. കോൺഗ്രസ് അനുകൂല സംഘടനയായ കെപിഎസ്ടിഎ വിയോജനം ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്തു.