മഹാത്മാഗാന്ധി സർവ്വകലാശാല ബിരുദ പ്രോഗ്രാമുകളുടെ ഫല പ്രഖ്യാപനത്തിൽ അരുവിത്തുറ സെൻറ് ജോർജസ് കോളേജിന് 17 റാങ്കുകളും മൂന്ന് എസ്. ഗ്രേഡും 33 എ പ്ലസ്സുകളുമായി തിളക്കമാർന്ന വിജയം. ബി.എ. ഇക്കണോമിക്‌സിൽ എസ് ഗ്രേഡോടെ സൂഫിയ മുഹമ്മദ് ബഷീറും, ബി.എ. മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ മഹിമ വി ഉണ്ണിത്താനും ഒന്നാം റാങ്ക് കരസ്ഥമാക്കി.
രണ്ടാം റാങ്ക് - അലീന ചാക്കോ (ബി.എ. പൊളിറ്റിക്കൽ സയൻസ്), തെരേസാ സി.എൽ. (ബി.എ. മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം). മൂന്നാം റാങ്ക് - അലീന ടോം (ബി.എ. ഇംഗ്ലീഷ് മോഡൽ 2 ടീച്ചിങ്), പ്രിനീഷാ തോമസ് (ബി.എ. മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം).
നാലാം റാങ്ക് - താജ്‌മി പി.എസ്. (ബി.കോം.കമ്പ്യൂട്ടർ അപ്ലിക്കേഷൻ മോഡൽ 2), സ്വാതിമോൾ എം.ജി. (ബി.കോം.കോ-ഓപ്പറേഷൻ), ബ്ലെസി ബാബു (ബി.എ. മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം) അഞ്ചാം റാങ്ക് - ആദിത്യൻ ജി. (ബി.എ. മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം). ആറാം റാങ്ക് - ലിൻസ് കെ സധുജൻ (ബി.എ. മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം). ഏഴാം റാങ്ക് - അനുജ ബൈജു (ബി.എ. ഇംഗ്ലീഷ് മോഡൽ 2 ടീച്ചിങ്), നിർമൽ മാത്യു (ബി.കോം.കോ-ഓപ്പറേഷൻ), ഐശ്വര്യ ലക്ഷ്‌മി എം.എസ്. (ബി.എ. മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം).
എട്ടാം റാങ്ക് - ഡോണ ജോർജ് (ബി.എ. പൊളിറ്റിക്കൽ സയൻസ്). ഒൻപതാം റാങ്ക് - ഇർഫാനാ പി.എ. (ബി.കോം മാർക്കറ്റിംഗ്). പത്താം റാങ്ക് - അഭിരാമി എസ്. നായർ (ബി.സി.എ.). ബി.എസ്.സി. മാത്തമാറ്റിക്സിൽ മീര മധു, ലിന്റ ജോഷ് എന്നിവരാണ് എസ്. ഗ്രേഡ് കരസ്ഥമാക്കിയ മറ്റ് രണ്ടു വിദ്യാർത്ഥികൾ.
ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും വിജയം നേടാൻ പ്രാപ്തമാക്കിയ അധ്യാപകരെയും മാതാപിതാക്കളെയും കോളേജ് മാനേജർ വെരി.റവ. ഡോ. അഗസ്റ്റിൻ പാലക്കപറമ്പിൽ, പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, ബർസാറും കോഴ്‌സ് കോർഡിനേറ്ററുമായ റവ. ഫാ.ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ എന്നിവർ അഭിനന്ദിച്ചു.