Hot Posts

6/recent/ticker-posts

രുചികരമായ നാടൻ അവിയൽ തയാറാക്കാം




സദ്യ സ്പെഷ്യൽ അവിയൽ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ
മുരിങ്ങക്ക- 2 എണ്ണം
കുമ്പളങ്ങ -100 ഗ്രാം
ചേന - 100 ഗ്രാം
വള്ളിപ്പയർ- 100 ഗ്രാം
കാരറ്റ് - 2 എണ്ണം 
വഴുതനങ്ങ - 1 
മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെള്ളം - 1/2 കപ്പ്
ചെറിയ ജീരകം - 1 ടീസ്പൂൺ 
പച്ചമുളക് - 4 എണ്ണം 
കറിവേപ്പില -ആവശ്യത്തിന് 
വെളിച്ചെണ്ണ -3 ടേബിൾസ്പൂൺ
തൈര് - അര കപ്പ് (പുളിയുള്ളത്)


തയാറാക്കുന്ന വിധം

തേങ്ങ, ജീരകം, പച്ചമുളക് എന്നിവ മിക്സിയുടെ ജാറിൽ ഇട്ടു നന്നായി ഒതുക്കി എടുക്കുക. അധികം അരഞ്ഞു പോകാതെ ശ്രദ്ധിക്കണം. ഇത് മാറ്റി വയ്ക്കുക.
ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ എല്ലാ പച്ചക്കറികളും ഒരുമിച്ച് ചേർക്കുക. അര കപ്പ് വെള്ളം, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് കഷണങ്ങൾ പാകത്തിന് വേവിച്ചെടുക്കുക.



ഇതിലേക്ക് നേരത്തെ തയാറാക്കി വെച്ച നാളികേരം അരപ്പു ചേർത്ത് യോജിപ്പിക്കുക. അരക്കപ്പ് തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. കറി ഒന്ന് ചൂടായാൽ മതി. തൈര് ചേർത്തത് കൊണ്ട് തിളച്ചു പോകാതെ ശ്രദ്ധിക്കണം.





തീ ഓഫ് ചെയ്ത ശേഷം ഇതിലേക്ക് വെളിച്ചെണ്ണ, കറിവേപ്പില എന്നിവ ചേർത്ത് യോജിപ്പിച്ചശേഷം കുറച്ചുസമയം മൂടിവയ്ക്കുക. വെളിച്ചെണ്ണയുടേയും കറിവേപ്പിലയുടെയും നല്ല ഒരു മണം അവിയലിലേക്ക് ഇറങ്ങാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്. പിന്നീട് നന്നായി ഇളക്കി യോജിപ്പിച്ചശേഷം ഉപയോഗിക്കാവുന്നതാണ്.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു