എല്ലാവർക്കും തന്നെ ഇഷ്ടമുള്ള ഒരു മധുരപലഹാരമാണ് ലഡു. പലപ്പോഴും കഴിക്കാൻ തോന്നുമ്പോൾ മിക്കവരും ഇവ കടയിൽ നിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. എന്നാൽ ലഡു എളുപ്പത്തിൽ നമുക്ക് വീട്ടിൽ തയ്യാറാക്കാം.
ആവശ്യമുള്ള സാധനങ്ങൾ
കടലമാവ് - 1 കപ്പ്
വെള്ളം - മുക്കാല്‍ + മുക്കാല്‍ കപ്പ്
ഏലയ്ക്കാപൊടി - അര ടീസ്പൂണ്‍
നെയ്യ് - 2 ടീസ്പൂണ്‍
പഞ്ചസാര - 1 കപ്പ്
കളര്‍
അണ്ടിപ്പരിപ്പ്
എണ്ണ
ഉണക്കമുന്തിരി
തയ്യാറാക്കുന്ന വിധം
ബൂന്ദി തയാറാക്കാനായി ഒരു പാത്രത്തില്‍ ഒരു കപ്പ് കടലമാവ് എടുത്ത് അതിലേക്ക് മുക്കാല്‍ കപ്പ് വെള്ളവും കളറും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ബൂന്ദി വറക്കുന്നതിനായി ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി തയ്യാറാക്കിയ മാവ് ബൂന്ദി തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ചെറിയ ദ്വാരമുള്ള പാത്രത്തില്‍ ഒഴിച്ച് വറുത്തെടുക്കുക.
ഒരു പാത്രം ചൂടാക്കി അതിലേക്ക് ഒരു കപ്പ് പഞ്ചസാരയും മുക്കാല്‍ കപ്പ് വെള്ളവും കളറും ഏലയ്ക്കാ പൊടിയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത തിളപ്പിക്കുക. നാലു മിനിറ്റ് വേവിച്ചതിന് ശേഷം തീ ഓഫ് ചെയ്ത് തയ്യാറാക്കി വച്ച ബൂന്ദിയും നെയ്യും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ചെറുതീയില്‍ 7-8 മിനിറ്റ് വേവിക്കുക.
ശേഷം തീ ഓഫ് ചെയ്ത് അണ്ടിപ്പരിപ്പും ചേര്‍ത്ത് മിക്‌സ് ചെയ്ത് ചെറുചൂടോടെ ഉരുട്ടി എടുക്കുക. ഉരുട്ടിയെടുത്ത് ലഡു തയാറാക്കിയ ശേഷം ഉണക്കമുന്തിരി കൂടി വയ്ക്കുക.