Hot Posts

6/recent/ticker-posts

മേക്കപ്പ് ആർട്ടിസ്റ്റായ യുവതിയെ ലോഡ്ജിൽ വെട്ടി കൊലപ്പെടുത്തി




യുവതിയെ സുഹൃത്തായ യുവാവ് ലോഡ്‌ജ് മുറിയിൽ വെട്ടി കൊലപ്പെടുത്തി. കാഞ്ഞങ്ങാട്ടെ ലോഡ്ജിലേക്കു യുവതിയെ വിളിച്ചുവരുത്തിയശേഷമായിരുന്നു കൊലപാതകം. ഉദുമ മാങ്ങാട് മുക്കുന്നോത്തു സ്വദേശി 34 വയസുള്ള പി.ബി. ദേവികയാണു കൊല്ലപ്പെട്ടത്. മേക്കപ്പ് ആർട്ടിസ്റ്റ് ആണ് ദേവിക. പ്രതിയായ സുഹൃത്ത് ബോവിക്കാനം സ്വദേശി സതീഷ്(36) പൊലീസിനു മുമ്പാകെ കീഴടങ്ങി.



കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. കൊലപാതകത്തിനു ശേഷം ലോഡ്ജ് മുറി പുറത്തുനിന്ന് പൂട്ടിയ സതീഷ് 500 മീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിൽ വൈകിട്ട് അഞ്ചു മണിയോടെ എത്തി കീഴടങ്ങുകയായിരുന്നെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ പറഞ്ഞു. ലോഡ്ജിൽ പൊലീസ് എത്തിയപ്പോൾ കഴുത്തിൽ വെട്ടേറ്റു മരിച്ച നിലയിൽ ദേവികയെ കണ്ടെത്തുകയായിരുന്നു.


കൊല്ലപ്പെട്ട ദേവികയും യുവാവും ഏറെക്കാലം സൗഹൃദത്തിലായിരുന്നു. സമീപ ദിവസങ്ങളിൽ ഇരുവർക്കും ഇടയിൽ വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. 




തുടർന്ന് പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനെന്നോണം ദേവികയെ പ്രതിയായ സതീഷ് ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ലോഡ്ജ് മുറിക്കുള്ളിൽ ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തുടർന്നാണ് യുവതിയെ പ്രതി വെട്ടി കൊലപ്പെടുത്തിയത്.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു