Hot Posts

6/recent/ticker-posts

'എന്റെ കേരളം’ പ്രദർശന-വിപണന മേള കോട്ടയത്ത് വിജയകരമായി തുടരുന്നു




വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ വൻ ശേഖരവുമായി എന്റെ കേരളം’ പ്രദർശന-വിപണന മേള കോട്ടയം നാഗമ്പടം മൈതാനത്ത് പുരോ​ഗമിയ്ക്കുന്നു. നിരവധിയാളുകളാണ് മേളയിലേയക്ക് ദിവസേന എത്തുന്നത്. മേള 22 വരെ നീണ്ടുനിൽക്കും.


രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണനമേളയ്ക്ക് ചൊവ്വാഴ്ചയാണ് തുട‌ക്കമായത്. 


പ്രദർശന-വിപണനമേളയിൽ 202 സ്റ്റാളുകളാണുള്ളത്. 70 പ്രദർശന-സർവീസ് സ്റ്റാളുകളും 132 വില്പന സ്റ്റാളുകളുമുണ്ട്. 42,000 ചതുരശ്രയടിയിൽ ശീതികരിച്ച പന്തലിലാണ് സ്റ്റാളുകൾ ക്രമീകരിച്ചിരിക്കുന്നത്.  പ്രവേശനം സൗജന്യമാണ്. രാവിലെ 10 മണി മുതൽ വൈകീട്ട് 9.30 വരെയാണ് പ്രദർശനം.







വിവിധ വകുപ്പുകളുടെ സർവീസ് സ്റ്റാളുകൾ വഴി പൊതുജനങ്ങൾക്ക് സൗജന്യ ഓൺലൈൻ സേവനങ്ങളടക്കം ലഭ്യമാകും. കുട്ടികളുടെ ആധാർ എൻറോൾമെന്റ്, ആധാർ എടുക്കാനും ഫോട്ടോ, ബയോ-മെട്രിക് വിവരങ്ങൾ അടക്കം തിരുത്തലുകൾ വരുത്തൽ, 10 വർഷത്തിനുമുകളിലായ ആധാർ പുതുക്കൽ, വോട്ടർ ഐഡി കാർഡ് സേവനങ്ങൾ, റേഷൻ കാർഡ് ഓൺലൈൻ സേവനങ്ങൾ തുടങ്ങി സർക്കാർ ഓൺലൈൻ സേവനങ്ങൾ സർവീസ് ചാർജില്ലാതെ അക്ഷയ സ്റ്റാളുകൾ വഴി ലഭ്യമാകും. 

ആരോഗ്യവകുപ്പിന്റെ സ്റ്റാളുകൾ വഴി സ്ത്രീകൾക്ക് സൗജന്യ ഹീമോഗ്ളോബിൻ പരിശോധന, രക്തസമ്മർദം, ഫാറ്റ് റേഷ്യോ പരിശോധന എന്നിവ ലഭ്യമാക്കും. ഇ-ഹെൽത്ത് തിരിച്ചറിയൽ കാർഡ് വിതരണവും നടക്കും. ജലത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണനിലവാര പരിശോധനകളും ലഭ്യമാണ്.

Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു