പാലാ: തദ്ദേശഭരണ സ്ഥാപനങ്ങൾ വാർഡ് തോറും കാർഷിക ഗ്രാമസഭകൾ രൂപീകരിച്ചു കൃഷിയെ കൂടുതൽ ജനകീയമാക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടു. കേരള സർക്കാരിന്റെ മൂന്നാം നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പാരമ്പരാഗത കൃഷി രീതി ഉപേക്ഷിച്ചു പുതിയ ടെക്നോളജി ഉപയോഗിച്ചുള്ള കൃഷി നടപ്പിലാക്കാൻ കഴിയണം. കാർഷിക രംഗത്തെ പുതിയ സാങ്കേതിക വിദ്യ കർഷകർ നേരിൽകണ്ടു പഠിക്കുന്നതിനായി സർക്കാർ ചിലവിൽ വിദേശത്തേക്ക് അയക്കുന്നത് പരിഗണയിലാണ്. റബ്ബറിന്റെ വില 250 രൂപ ആക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്.
കേന്ദ്ര സർക്കാർ സഹായം ഇതിന് ആവശ്യമാണ്. കേരള സർക്കാർ ഇതുവരെ 18471 കോടി രൂപയാണ് ഇൻസെന്റീവ് ആയി ചിലവാക്കിയിരിക്കുന്നത്. പാലാ ഹരിതം ഫാർമേഴ്‌സ് പ്രഡ്യൂസേഴ്സ് കമ്പനിയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. യോഗത്തിൽ മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിച്ചു.
മോൻസ് ജോസഫ് എം എൽ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ റാണി ജോസ്, ശ്രീകല ബി, പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റുമാരായ രൺജിത്ത് മീന ഭവൻ, മഞ്ജു വി കെ, അനുപമ വിശ്വനാഥ്, ഷൈനി സന്തോഷ്, എസ് ഷാജി, ജില്ല പഞ്ചായത്ത് അംഗം രാജേഷ് വാളി പ്ലാക്കൽ, മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ, കൗൺസിലർമാരായ ബിജി ജോജോ, ആർ സന്ധ്യ, എൽ ഡി എഫ് നിയോജകമണ്ഡലം കൺവീനർ ബാബു കെ ജോർജ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ അഡ്വ തോമസ്പി വി റ്റി, പി എം ജോസഫ്, അഡ്വ സണ്ണി ഡേവിഡ്, ബെന്നി മൈലാടൂർ, ഔസേപ്പച്ചൻ തകടിയേൽ, അജീവട്ടക്കുന്നേൽ, പാലാ സോഷ്യൽ വെൽഫെയർ സോസൈറ്റി ഡയറക്റ്റർ ഫാ. തോമസ് കിഴക്കയിൽ, ഏറ്റവും നല്ല കർഷകനുള്ള അവാർഡ് ബേബി ജോണിന് മന്ത്രി നൽകി.