Hot Posts

6/recent/ticker-posts

മുടി പൊട്ടി ആരോഗ്യം നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങൾ




ചിലരുടെ മുടി കാണുമ്പോൾ മനസിൽ തോന്നാറില്ലേ, എന്തൊരു ഭം​ഗിയാണ് കാണാൻ എന്ന്. അതുപോലെ എനിക്ക് ഇലല്ലോ എന്ന് സങ്കടപ്പെട്ടിട്ട് കാര്യമില്ല. പകരം അതുപോലെ മുടി ലഭിക്കാൻ ചില കാര്യങ്ങളാണ് ചെയ്യേണ്ടത്. 


പൊതുവെ ആരോ​ഗ്യമുള്ള ഒരു വ്യക്തിയിൽ 50 മുതൽ 100 മുടി വരെ ഒരു ദിവസം കൊഴിഞ്ഞ് പോകാമെന്നാണ് വിദ​ഗ്ധർ പറയുന്നത്. പക്ഷെ അമിതമായി മുടി കൊഴിയുകയാണെങ്കിൽ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. 



സമ്മർദ്ദം, ഉറക്കകുറവ്, പോഷകാഹാര കുറവ്, മലിനീകരിണം എന്നിവയെല്ലാം മുടി കൊഴിയാനുള്ള കാരണങ്ങളാണ്. ഇത് മാത്രമല്ല, സ്ഥിരമായി ചെയ്യുന്ന ചില തെറ്റുകളും മുടി കൊഴിയാനും പൊട്ടി പോകാനും അതുപോലെ വരണ്ടതാകാനും കാരണമാകുന്നു.




അമിതമായി മുടി കഴുകരുത്

നന്നായി മുടി വളരാൻ എന്നും മുടി കഴുകാം എന്ന് ചിന്തിക്കുന്ന ചില ആളുകളുണ്ട്. പക്ഷെ ഇതൊരു തെറ്റ്ദ്ധാരണയാണ്. പൊതുവെ മുടിയിൽ അമിതമായി എണ്ണമയം ഉള്ളവർ മുടി കൂടുതൽ തവണ കഴുകാനുള്ള സാധ്യത വളരെ കൂടുതലാണ്. പക്ഷെ ഇതൊരു തെറ്റായ പ്രവണതയാണെന്നാണ് വിദ​ഗ്ദർ പറയുന്നത്.

മുടി അമിതമായി കഴുകുന്നത് വരണ്ട് പോകാനും കൊഴിയാനുമുള്ള സാധ്യത കൂട്ടുന്നു. ഇത് മാത്രമല്ല ചൂട് വെള്ളത്തിൽ മുടി കഴുകുന്നതും തെറ്റായ രീതിയാണ്. ചൂട് വെള്ളത്തിൽ മുടി കഴുകിയാൽ അത് തലയോട്ടിയിലുള്ള സ്വാഭാവികമായ എണ്ണമയം ഇല്ലാതാക്കാൻ കാരണമാകും. ഇത് തലമുടിയും അതുപോലെ തലയോട്ടിയും വരണ്ട് പോകാൻ കാരണമാകുന്നു.

ടവ്വലിൻ്റെ ഉപയോഗം


മുടി തുടയ്ക്കാൻ ഉപയോഗിക്കുന്ന ടവ്വലിനും മുടിയുടെ വളർച്ചയിൽ വളരെ വലിയ പങ്കുണ്ട്. ചിലർ മുടിയെ വളരെ കഠിനമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. ഇത് മുടിയുടെ സ്വാഭാവിക മൃദുത്വവും നഷ്ടപ്പെടാനും അതുപോലെ പൊട്ടി പോകാനും ഇടയാക്കും. മൃദുവായ രീതിയിൽ വേണം കുളി കഴിഞ്ഞ ശേഷം മുടി തോർത്താൻ. വെള്ളം ഒപ്പി എടുക്കുന്നതായിരിക്കും എപ്പോഴും നല്ലത്. 

നനഞ്ഞിരിക്കുന്ന മുടി പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. കട്ടി കുറഞ്ഞ തുണി ഉപയോഗിച്ച് വേണം മുടി തുടയ്ക്കാൻ. അതുപോലെ ദീർഘനേരം കെട്ടിവയ്ക്കുന്ന ശീലവും ഒഴിവാക്കാൻ ശ്രമിക്കണം. നനഞ്ഞ മുടി ഒരു ടവ്വൽ കൊണ്ട് മുറുക്കെ തടവാതിരിക്കാൻ ശ്രമിക്കണം. മുടിയുടെ ജട കളയാൻ വിശാലമായ പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കുക. എന്നാൽ നനഞ്ഞ മുടിയിൽ ചീപ്പ് അല്ലെങ്കിൽ ബ്രഷ് ഉപയോഗിച്ച് ഒരുപാട് ചീകുന്നത് അത്ര നല്ലതല്ല.

​രാസവസ്തുക്കൾ ഉപേക്ഷിക്കാം

മുടിയിൽ ഉപയോ​ഗിക്കുന്ന ഏത് ഉത്പ്പന്നം തിരഞ്ഞെടുക്കുമ്പോഴും അതീവ ശ്രദ്ധ പുലർത്തേണ്ടത് വളരെ പ്രധാനമാണ്. ഹെയർ ഡൈകൾ, അല്ലെങ്കിൽ കെരാറ്റിൻ, ഹെയർ ബോട്ടോക്സ് തുടങ്ങിയ കെമിക്കൽ ട്രീറ്റ്മെൻറുകൾ മുടിയുടെ ഘടനയെ തകർക്കുകയും ദുർബലപ്പെടുത്തുകയും ചെയ്യുന്നതിലൂടെ മുടിക്ക് കേട് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. 

കെമിക്കലുകൾ ഉപയോ​ഗിച്ചുള്ള പരിചരണത്തിന് പകരം എളുപ്പത്തിൽ വീട്ടിൽ തന്നെ ലഭ്യമാകുന്ന പാർശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്തമായ രീതികൾ പിന്തുടരാൻ ശ്രമിക്കുക.

അമിതമായ ചൂട്

മുടിയിൽ സ്ഥിരമായി സ്ട്രെയ്റ്റനും ഡ്രൈയറും ഉപയോ​ഗിക്കുന്നത് മുടിയുടെ ആരോ​ഗ്യത്തെ മോശമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മുടി സ്ട്രെയ്റ്റ് ചെയ്ത് ഇടാനും ചുരുട്ടി ഇടാനുമൊക്കെ പൊതുവെ ആളുകൾ ഇതെല്ലാം ഉപയോ​ഗിക്കാറുണ്ട്. ഭം​ഗി കൂട്ടാൻ ആണെങ്കിലും ഇത്തരം പ്രവൃത്തികൾ മുടിയുടെ ആരോ​ഗ്യത്തെ സാരമായി ബാധിക്കും. എന്നാൽ ഇത് അമിതമായി ഉപയോഗിക്കുന്നത് മുടിക്ക് ദോഷം ചെയ്യുമെന്നതാണ് യാഥാർത്ഥ്യം.

മൊത്തത്തിലുള്ള ചൂട് കേടുപാടുകൾ തടയുന്നതിനുള്ള ഒരു മാർഗ്ഗം, ആഴ്ചയിൽ ഒരിക്കലെങ്കിലും എല്ലാ സ്റ്റൈലിംഗ് ഉപകരണങ്ങളിൽ നിന്നും മുടിക്ക് ഇടവേള നൽകുക എന്നതാണ്. അമിതമായി ഉള്ള ഉപയോ​ഗം പരമാവധി കുറയ്ക്കാൻ ശ്രമിക്കുക.

ഭക്ഷണക്രമം

പുറമെ നിന്ന് മാത്രമല്ല ഉള്ളിലേക്ക് കഴിക്കുന്ന ഭക്ഷണത്തിലും വേണ്ടത്ര ശ്രദ്ധ നൽകേണ്ടത് വളരെ പ്രധാനമാണ്. ദൈനംദിന ഭക്ഷണക്രമത്തിൽ മുടിക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ഉൾപ്പെടുത്താൻ ശ്രമിക്കേണ്ടത് ഏറെ പ്രധാനമാണ്. 

ഭക്ഷണക്രമം ശരിയാണെങ്കിൽ, ചർമ്മവും മുടിയും ആരോഗ്യമുള്ളതായിരിക്കും എന്നതിൽ സംശയം വേണ്ട. ധാരാളം വെള്ളം കുടിക്കുന്നത് മുടിക്കും അതുപോലെ ചർമ്മത്തിനും ഏറെ നല്ലതാണ്. ഭക്ഷണത്തിലെ ചില പോഷകങ്ങൾ മുടി വളരാൻ സഹായിക്കും. ദൈനംദിന ഭക്ഷണത്തിൽ ആവശ്യത്തിന് സിങ്ക്, ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ കഴിക്കേണ്ടത് പ്രധാനമാണ്.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു