Hot Posts

6/recent/ticker-posts

ചരിത്ര നീക്കവുമായി കേരള ഹൈക്കോടതി; രണ്ട് കേസുകളിലെ വധശിക്ഷ പുനഃപരിശോധിക്കാൻ നടപടി




വധശിക്ഷകൾ പുനപരിശോധിക്കുകയെന്ന ചരിത്ര നീക്കവുമായി കേരള ഹൈക്കോടതി. ഇതിനായി മിറ്റിഗേഷൻ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ജിഷാ വധം, ആറ്റിങ്ങൽ ഇരട്ടക്കൊല എന്നീ കേസുകളിലെ പ്രതികളുടെ വധശിക്ഷയാണ് പുനഃപരിശോധിക്കുന്നത്.



ഈ കേസുകളിലെ പ്രതികളുടെ സ്വഭാവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ജയിൽ വകുപ്പിനോട് കോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതി മാര്‍ഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നീക്കം. ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്. പ്രതികളുടെ അഭിഭാഷകരും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. 


മിറ്റിഗേഷൻ അന്വേഷണത്തിലൂടെ പ്രതികളുടെ സാമൂഹിക–സാമ്പത്തിക സാഹചര്യം, മാനസികനില, ഇവരനുഭവിച്ചിട്ടുള്ള പീഡനം തുടങ്ങിയവ പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും വധശിക്ഷയിൽ പുനപരിശോധന ആവശ്യമാണോയെന്നത് കോടതി തീരുമാനിക്കുക. ആറ്റിങ്ങൽ ഇരട്ടക്കൊല കേസ് പ്രതി നിനോ മാത്യുവിനെ പൂജപ്പുര ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്.




ജിഷാ കൊലക്കേസ് പ്രതി മുഹമ്മദ് അമീറുൾ ഇസ്‌ലാം വിയ്യൂർ ജയിലിലാണ് തടവിലുള്ളത്. കേരളത്തിൽ ആദ്യമായാണ് മിറ്റിഗേഷൻ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുന്നത്. പ്രതികളുടെ മറ്റു പശ്ചാത്തലങ്ങൾ കൂടി പരിഗണിക്കണമെന്ന സുപ്രീംകോടതി മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം 2014–ലും ജിഷ വധം 2016–ലുമാണ് നടന്നത്. 

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു