Hot Posts

6/recent/ticker-posts

എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു




കോടികള്‍ വിലയുള്ള കടലിലൊഴുകുന്ന അമൂല്യ വസ്തുവാണ്‌ ആംബർഗ്രിസ് എന്നറിയപ്പെടുന്ന തിമിംഗല ഛര്‍ദ്ദി. കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നും ഇവയെ വിശേഷിപ്പിക്കുന്നുണ്ട്. 


സ്പേം തിമിംഗലത്തിന്റെ കുടലിലെ പിത്തരസ സ്രവത്തിൽ നിന്നാണ് ആംബർഗ്രിസ് രൂപം കൊള്ളുന്നത്. ഇത് കടലിൽ പൊങ്ങിക്കിടക്കുകയോ തീരപ്രദേശങ്ങളിൽ ഒഴുകുകയോ ചെയ്യാം. ചത്ത സ്പേം തിമിംഗലങ്ങളുടെ അടിവയറ്റിൽ ഇത് ചിലപ്പോൾ കാണപ്പെടുന്നു. 





മലമൂത്രങ്ങൾ പോലെ, തിമിംഗലം ഛർദിൽ വഴി പുറന്തള്ളുന്ന വിസർജ്യമാണിത്. തിമിംഗല ഛർദിൽ അഥവാ ആംബർഗ്രിസ് രൂപപ്പെടാൻ വർഷങ്ങളെടുക്കും. ഇത് സ്പേം തിമിംഗലങ്ങളിൽ നിന്ന് മാത്രമേ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂവെന്നും അവയിൽ ഒരു ശതമാനം മാത്രമേ ഇത് ഉൽപ്പാദിപ്പിക്കുന്നുള്ളൂവെന്നും ഗവേഷകർ പറയുന്നു.




കസ്തൂരി പോലെ സുഗന്ധദ്രവ്യങ്ങളും സുഗന്ധവും സൃഷ്ടിക്കുന്നതിനാണ്‌ തിമിംഗല ഛർദിൽ വ്യാപകമായി ഉപയോഗിക്കുന്നത്.പഴക്കം കൂടും തോറുമാണ് തിമിംഗലത്തിന്‍റെ ഛർദ്ദി പ്രീമിയം പെർഫ്യൂമുകൾക്ക് അനുയോജ്യമായ ഘടകമായി മാറുന്നത്. പ്രമുഖ ആഡംബര പെർഫ്യൂം ബ്രാൻഡുകളായ ചാനൽ, ഗിവഞ്ചി, ഗുച്ചി, ചാനൽ NO5 എന്നിവ ആമ്പര്‍ഗ്രിസ് ഉപയോഗിക്കുന്നുണ്ട്.  

ഇത് ചരിത്രപരമായി ഭക്ഷണപാനീയങ്ങളിൽ ഉപയോഗിച്ചിരുന്നു. മുട്ടയും ആംബർഗ്രീസും ചേർത്ത ഒരു ഒരു ഭക്ഷണം ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമന്റെ പ്രിയപ്പെട്ട വിഭവമായിരുന്നുവെന്ന് ചരിത്രകാരന്മാർ അടയാളപ്പെടുത്തുന്നു. ചില സംസ്കാരങ്ങളിൽ ഈ പദാർത്ഥം ലൈംഗികമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായി പറയപ്പെടുന്നു.

പുരാതന ഈജിപ്തുകാർ ആംബർഗ്രിസിനെ ധൂപവർഗ്ഗമായി കത്തിച്ചിരുന്നു, അതേസമയം ആധുനിക ഈജിപ്തിൽ ആംബർഗ്രീസ് സിഗരറ്റിന്റെ വിവിധ സുഗന്ധങ്ങളുള്ള വകഭേദങ്ങൾക്കായി ഉപയോഗിക്കുന്നു. മധ്യകാലഘട്ടത്തിൽ , യൂറോപ്യന്മാർ തലവേദന , ജലദോഷം , അപസ്മാരം , മറ്റ് രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നായി ആംബർഗ്രിസ് ഉപയോഗിച്ചിരുന്നു. 


ഇംഗ്ലണ്ട്, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ആമ്പര്‍ഗ്രിസിന്‍റെ വ്യാപാരം നിയമവിധേയമാണ്. എന്നാൽ ആസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ആമ്പർഗ്രിസിന്‍റെ വ്യാപാരം നിരോധിച്ചിട്ടുണ്ട്. തിമിംഗലങ്ങളെ അനധികൃതമായി വേട്ടയാടുന്നതും ചൂഷണം ചെയ്യുന്നതും നിരുത്സാഹപ്പെടുത്തുന്നതിനുള്ള മാർഗമായാണ് പല രാജ്യങ്ങളും ആമ്പർഗ്രിസിന്‍റെ വ്യാപാരത്തിന് നിരോധനമേർപ്പെടുത്തിയത്.

Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി