Hot Posts

6/recent/ticker-posts

കുറുക്കന്മാരെ വെടിവച്ചു കൊല്ലണം: മാണി സി കാപ്പൻ




പാലാ: പാലാ ചക്കാമ്പുഴയിൽ അക്രമകാരികളായി പുറത്തിറങ്ങിയ കുറുക്കന്മാരെ വെടിവച്ച് കൊന്ന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. ജനങ്ങളെ ആക്രമിക്കുന്ന വന്യമൃഗങ്ങളിൽ നിന്നും ജനങ്ങൾക്ക് സുരക്ഷ നൽകാൻ സർക്കാരിന് ബാധ്യതയുണ്ട്. വന്യമൃഗങ്ങൾക്കു ഒരുക്കുന്ന സുരക്ഷപോലും മനുഷ്യന് ഇല്ലാതാക്കുന്ന നിയമങ്ങൾ അടിയന്തിരമായി പുന:പരിശോധിക്കണം.  


കുറുക്കൻ്റെ അക്രമം നടന്ന പ്രദേശങ്ങളിലെ ചില സ്വകാര്യ പുരയിടങ്ങളിൽ കാടുപിടിച്ചു കിടക്കുകയാണ്. അടിയന്തിരമായി ജനവാസ കേന്ദ്രങ്ങളിലെ കാടുകൾ വെട്ടിത്തെളിച്ച് വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ആക്രമണത്തിൽ നിന്നും ജനങ്ങൾക്ക് സുരക്ഷയൊരുക്കാൻ നടപടി സ്വീകരിക്കണമെന്നും എം എൽ എ നിർദ്ദേശിച്ചു. 



കുറുക്കൻ്റെ  അക്രമത്തിൽ പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവുകളും സർക്കാർ വഹിക്കണം. ഇവർക്കു അടിയന്തിരമായി നഷ്ടപരിഹാരം അനുവദിക്കണം. അടിയന്തിരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ ഇനിയും മനുഷ്യരെയും നാട്ടുമൃഗങ്ങളെയും ആക്രമിക്കാൻ സാധ്യത നിലനിൽക്കുകയാണ്. 




ജനങ്ങൾ ജാഗ്രത പാലിക്കണം. ഈ വിഷയത്തിൽ ജനങ്ങൾക്കൊപ്പം ഏതറ്റം വരെയും ഉണ്ടാവുമെന്നും എം എൽ എ വ്യക്തമാക്കി. അടിയന്തിര നടപടികൾ സ്വീകരിക്കാനായുള്ള പ്രവർത്തനങ്ങൾ ഏകോപിക്കാൻ ജില്ലാ കളക്ടർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കാപ്പൻ അറിയിച്ചു.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു