Hot Posts

6/recent/ticker-posts

കാവുംകണ്ടം ഇടവകയിലെ കേരള ലേബർ മൂവ്മെന്റ് പഠനയാത്ര നടത്തി




കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ കേരള ലേബർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ കിഴക്കമ്പലം, ഗ്രാമപഞ്ചായത്ത്‌, കിറ്റെക്സ് കമ്പനി എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി. ട്വന്റി- ട്വന്റി നേതൃത്വം നൽകുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കുവാൻ തായി യാത്രാസംഘം അറിയിച്ചു. 



പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ, കുടുംബശ്രീ സ്വയം സംരംഭക യൂണിറ്റ്, ആശുപത്രി എന്നിവയുടെ വികസനോത്മുഖമായ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതാണ്. ഭവന രഹിതർക്കുവേണ്ടി ഗോഡ്സ് വില്ല എന്ന പേരിൽ നിർമ്മിച്ചു നൽകിയ വീടുകൾ, പലചരക്ക് സാധനങ്ങൾ പോലെയുള്ള നിത്യോപയോഗ സാധനങ്ങൾ വിലകുറഞ്ഞ രീതിയിൽ എല്ലാവർക്കും ലഭ്യമാകുന്ന ഭക്ഷ്യസുരക്ഷാ സൂപ്പർ മാർക്കറ്റ്, സംരക്ഷണ വേലിയിൽ തീർത്ത കുളം, കായൽ, കുടിവെള്ള സൗകര്യം, ആധുനിക നിലവാരമുള്ള ടാർ റോഡ്, വൈദ്യുതി എന്നീ തലങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ മാതൃകാപരമാണെന്ന് സംഘം വിലയിരുത്തി. 


പഞ്ചായത്തിൽ നിന്ന് ജനങ്ങൾക്ക് ലഭിക്കേണ്ട എല്ലാ അവകാശാനുകുല്യങ്ങൾ സമയബന്ധിതമായി ലഭിക്കുന്നു എന്നത് തികച്ചും പ്രശംസനീയമാണെന്നും സംഘാം​ഗങ്ങൾ പറഞ്ഞു. അഴിമതി പുരളാത്ത സ്വജനപക്ഷ പാതമില്ലാത്ത ഗാന്ധിജി വിഭാവനം ചെയ്ത സ്വരാജ് ഗ്രാമ പഞ്ചായത്തിന്റെ മിനി പതിപ്പാണ് കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്.  




അടിസ്ഥാനപരമായ എല്ലാ വികസന പദ്ധതികളും പൂർത്തീകരിച്ച് 16 കോടി രൂപ നീക്കി ബാക്കിവെച്ച് ജനകീയ മുന്നേറ്റം നടത്തുന്ന കിഴക്കമ്പലം പഞ്ചായത്ത് കേരള വികസനത്തിന്റെ പുതിയ മോഡലാണ്. ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും ഭരണനിർവഹരണ സമിതിയുടെയും കൂട്ടായ്മയിലാണ് ഇത്തരം വികസന വിപ്ലവം നടത്തിവരുന്നത്. ഇപ്പോൾ പഞ്ചായത്തിൽ 200 ലധികം വീടുകൾ നിർമ്മിച്ചു നൽകാനുള്ള ശ്രമത്തിലാണ്.


കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് ചേരുകുഴിയിൽ, വൈസ് പ്രസിഡന്റ് ജിൻസി സജി മുട്ടംതൊട്ടിയിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിന്റാ ആന്റണി, മേരി ഏലിയാസ്, നിഷ അലിയാർ, അമ്പിളി വിമൽ, ശ്രീഷാ, സ്മിതാ റെജി തുടങ്ങിയവർ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ വിവിധ ജനകീയ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. കേരള ലേബർ മൂവ്മെന്റ് ഭാരവാഹികളായ ഫാ. സ്കറിയ വേകത്താനം, അജിമോൾ പള്ളിക്കുന്നേൽ, ബിജു കോഴിക്കോട്ട്, ജസ്റ്റിൻ മനപ്പുറത്ത്, കൊച്ചുറാണി ജോഷി ഈരൂരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. കിറ്റക്സ് കമ്പനി, അന്ന അലൂമിനിയം കമ്പനി എന്നിവയുടെ പ്രവർത്തനങ്ങൾ ഷിനോജ്, ജിബിൻ പല്ലാട്ട്, നവീൻ ചെല്ലിമലയിൽ തുടങ്ങിയവർ വിശദീകരിച്ചു. ഡേവീസ് കല്ലറക്കൽ, ബാബു വാദ്യാനത്തിൽ, സാബു വാദ്യാനത്തിൽ, ജോസ് ആമിക്കാട്ട്, രാജു അറയ്ക്കകണ്ടത്തിൽ, ഷൈബി താളനാനിക്കൽ, ലിസി ആമിക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു