സംസ്ഥാനത്ത് ജൂലൈ ഒന്നു മുതൽ വൈദ്യുതി നിരക്ക് കൂടും. അടുത്ത മാസം പകുതിയോടെ നിരക്കു വർധന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിക്കും.
ഗാർഹിക ആവശ്യത്തിനുള്ള വൈദ്യുതിയിൽ യൂണിറ്റിന് 25 പൈസ മുതൽ 80 പൈസ വരെ കൂട്ടണമെന്ന വൈദ്യുതി ബോർഡ് അപേക്ഷയിൽ കമ്മിഷൻ പൊതു തെളിവെടുപ്പ് പൂർത്തിയാക്കി.
5 വർഷത്തേക്കുള്ള താരിഫ് വർധനയ്ക്കാണ് ബോർഡ് നിർദേശങ്ങൾ നൽകിയത്. ഏപ്രിൽ ഒന്നിന് പുതിയ നിരക്കുകൾ നിലവിൽ വരേണ്ടതായിരുന്നു. എന്നാൽ നടപടിക്രമങ്ങൾ നീണ്ടു പോയതിനാൽ പഴയ താരിഫ് അടുത്ത മാസം 30 വരെ റഗുലേറ്ററി കമ്മിഷൻ നീട്ടി.