ഹയർ സെക്കൻഡറി പരീക്ഷയിൽ കോട്ടയം ജില്ലയിൽ 82.54 ശതമാനം വിജയം. 2123 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. 131 സ്കൂളുകളിലായി 20,011 കുട്ടികൾ പരീക്ഷ എഴുതിയതിൽ 16,518 പേർ ഉപരിപഠനത്തിനു യോഗ്യത നേടി.
5 വിദ്യാർഥികൾ മുഴുവൻ മാർക്കും നേടി. 7 സ്കൂളുകൾ 100 ശതമാനം വിജയം നേടി. വിജയശതമാനം 30ൽ താഴെപ്പോയ ഒരു സ്കൂൾ പോലും ജില്ലയിലില്ല.ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ 64.66 ശതമാനവും ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 51.36 ശതമാനം വിദ്യാർഥികളും ഉപരിപഠന യോഗ്യതാ മാർക്ക് കടന്നു.
ടെക്നിക്കൽ സ്കൂളിൽ 116 പേർ പരീക്ഷ എഴുതിയപ്പോൾ 75 പേർ ഉപരി പഠനത്തിന് അർഹരായി. 261 പേർ പരീക്ഷ എഴുതിയ ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 132 പേർ യോഗ്യതാ മാർക്ക് കടന്നു.
വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 76.39 ശതമാനമാണു വിജയം. 31 സ്കൂളുകളിലായി 1847 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 1411 പേർ ഉപരി പഠനത്തിനു യോഗ്യത നേടി.
നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾ
സെന്റ് ആൻസ് ജിഎച്ച്എസ്എസ്, കോട്ടയം (266) സെന്റ് തെരേസാസ് ജിഎച്ച്എസ്എസ്, വാഴപ്പള്ളി (164)എകെജെഎം ഇഎംഎച്ച്എസ്എസ്, കാഞ്ഞിരപ്പള്ളി (99) ശ്രീവിദ്യാധിരാജ ഇഎം എച്ച്എസ്എസ്, നട്ടാശേരി (1) ക്രിസ്തുജ്യോതി എച്ച്എസ്എസ്, ചെത്തിപ്പുഴ (148) വിൻസന്റ് ഡി പോൾ എച്ച്എസ്എസ്, പാലാ (95) നീർപ്പാറ ബധിര വിദ്യാലയം (20)
വിജയശതമാനം
2022 80.26- 2023 82.54
സമ്പൂർണ എ പ്ലസ്
2022 1751- 2023 2123
100 ശതമാനം വിജയം നേടിയ സ്കൂളുകൾ
2022 6- 2023 7
വൊക്കേഷനൽ ഹയർ സെക്കൻഡറി വിജയ ശതമാനം
2022 68.27- 2023 76.39