പാലാ നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വ്യവസായ വകുപ്പ് മുഖേന നടപ്പിലാക്കിയ സ്വയംതൊഴിൽ ഗ്രൂപ്പ് സംരംഭം സ്നേഹിതാ തയ്യൽ യൂണിറ്റ്ന്റെ ഉദ്ഘാടനം ചെയർപേഴ്സൺ ജോസിൻ ബിനോ നിർവഹിച്ചു. കൗൺസിലർമാരായ സാവിയോ കാവുകാട്ട്, ഷാജി തുരുത്തൻ, അഡ്വക്കേറ്റ് ബിനു പുളിക്കക്കണ്ടം, ഷീബാ ജിയോ തുടങ്ങിയവർ പ്രസംഗിച്ചു.
ഒരു കുടുംബശ്രീ ഗ്രൂപ്പ് സംരംഭമായ ഈ യൂണിറ്റ് കുടുംബശ്രീയുടെ തന്നെ സ്ഥാപിത ലക്ഷ്യങ്ങളിൽ ഒന്നായ ദാരിദ്ര്യം നിർമ്മാർജനം ലക്ഷ്യം വെച്ചുള്ളതാണ്. പാലാ നഗരസഭയിലെ പരുമലക്കുന്ന് നിവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനും, ഉപജീവനമാർഗ്ഗം ഒരുക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
നഗരസഭയുടെ വാർഷിക പദ്ധതിയിൽ പ്രാദേശിക സാമ്പത്തിക വികസനത്തിൽ ഉൾപ്പെടുത്തി നഗരസഭയിലെ വ്യവസായ വകുപ്പ് പ്രതിനിധികൾ മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഇംപ്ലിമെന്റേഷൻ ഓഫീസർ ചന്ദ്രൻ പി, ഇന്റേൺസ് സുചിത്ര പി സജീവ്, അജയ് ജോസ്, കുടുംബശ്രീ ചെയർപേഴ്സൺ ശ്രീകല അനിൽകുമാർ എന്നിവർ പ്രോജക്ട് നടപ്പിലാക്കുന്നതിന് നേതൃത്വം നൽകി.