Hot Posts

6/recent/ticker-posts

രാവിലത്തെ ചായ ഉഷാറാക്കാന്‍ ഈ ചേരുവകള്‍ കൂടി പരീക്ഷിക്കൂ




രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഒരു കപ്പ് ചൂട് ചായ എന്നത് ശരാശരി മലയാളിയുടെ ജീവിതശൈലിയുടെ ഭാ​ഗമാണ്. ചായയിലടങ്ങിയിരിക്കുന്ന കഫീന്‍ ആരോഗ്യത്തിന് ഹാനികരമാണെന്നും ചായ കുടിക്കുന്നത് മൂലം അസിഡിറ്റി ഉണ്ടാകുമെന്നുമൊക്കെ നാം കേള്‍ക്കാറും ഉണ്ട്. എന്നാൽ തികച്ചും ആരോഗ്യപ്രദമായ രീതിയില്‍ ചായ ഉണ്ടാക്കാനാവശ്യമായ ഏതാനും ചേരുവകളെ പരിചയപ്പെടാം.


കറുവപ്പട്ട

കറുവപ്പട്ടയുടെ ആന്റി-ബാക്ടീരിയല്‍, ആന്റി-വൈറല്‍ സവിശേഷതകളാണ് ഇതിനെ ആരോഗ്യപ്രദമാക്കുന്നത്‌. നമ്മുടെ ശരീരത്തിന്റെ മെറ്റബോളിസവും ദഹനവും കൂട്ടാന്‍ കറുവപ്പട്ടയ്ക്ക് സാധിക്കും. ജലദോഷവും ചുമയുമുള്ളപ്പോഴും ഇത് ആശ്വാസമേകും. ഇത് എല്ലാ ദിവസവും കുടിക്കാവുന്നതുമാണ്.






ഗ്രാമ്പൂ

ചായയില്‍ ഗ്രാമ്പൂ ചേര്‍ക്കുമ്പോള്‍ ദഹനം കുറച്ചുകൂടി സുഗമമായി നടക്കും. കൂടാതെ, ഇത് പേശിവേദനയ്ക്ക് ആശ്വാസം നല്‍കുകയും പ്രതിരോധശക്തി വര്‍ധിപ്പിക്കുകയും ചെയ്യും. 








ഇഞ്ചി

അണുബാധ ഉണ്ടാവുന്നത് തടയാന്‍ ഇഞ്ചിയ്ക്ക് പ്രത്യേക കഴിവുണ്ട്. മാത്രമല്ല ജിഞ്ചര്‍ ടീയുടെ രുചിയും പ്രശംസനീയമാണ്. 



ഇത് സ്ഥിരം കുടിക്കുന്നവരുമുണ്ട്. ഇതിന്റെ മെഡിസിനല്‍ ഗുണങ്ങള്‍ നമ്മുടെ രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.


ഏലയ്ക്ക

മിക്കവരും രുചിക്കുവേണ്ടി ചായയില്‍ ഏലയ്ക്ക ചേര്‍ക്കാറുണ്ടെങ്കിലും ഇതിന്റെ ആരോഗ്യനേട്ടങ്ങളെക്കുറിച്ച് പലര്‍ക്കുമറിയില്ല. സ്ഥിരമായി ഏലയ്ക്ക ചായ കുടിക്കുന്നത് ശരീരത്തിലെ നീര് കുറയ്ക്കും, ഒപ്പം ദഹനം സുഗമമാക്കുകയും ചെയ്യും. മാനസിക സമ്മര്‍ദങ്ങളും ഉത്കണ്ഠയും അകറ്റുന്നതിനും ഇതിന് പ്രധാന പങ്കുണ്ട്. മാത്രമല്ല, തൊണ്ടവേദന അകറ്റുക, വായ്‌നാറ്റം കുറയ്ക്കുക തുടങ്ങിയ ഗുണങ്ങളും ഏലയ്ക്ക ചായയ്ക്കുണ്ട്.



Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ