Hot Posts

6/recent/ticker-posts

വന്ദേഭാരത് ഉൾപ്പെടെ 7 ട്രെയിനുകളുടെ സമയം പുതുക്കി




വന്ദേഭാരത് അടക്കമുള്ള ഏഴ് ട്രെയിനുകളുടെ സമയക്രമം ദക്ഷിണ റെയില്‍വേ പുതുക്കി. ഈ ട്രെയിനുകള്‍ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിലാണ് മേയ് 28 മുതല്‍ മാറ്റമുണ്ടാവുക.



ട്രെയിൻ സമയത്തിലുണ്ടായ മാറ്റം ഇങ്ങനെ:-

∙ ട്രെയിൻ നമ്പര്‍- 20634 - തിരുവനന്തപുരം സെൻട്രല്‍ - കാസര്‍കോട് വന്ദേ ഭാരത് എക്സ്പ്രസ്: ഉച്ചയ്ക്ക് 1:20 -ന് കാസര്‍കോട് എത്തും. (നിലവിലെ സമയം: കാസര്‍കോട് – ഉച്ചയ്ക്ക് 1:25)

∙ ട്രെയിൻ നമ്പര്‍ -16355 - കൊച്ചുവേളി - മംഗളൂരു ജംക്‌ഷൻ അന്ത്യോദയ ദ്വൈവാര എക്‌സ്‌പ്രസ്: രാവിലെ 9:15 ന് മംഗളൂരു ജംഗ്ഷനില്‍ എത്തിച്ചേരും. (നിലവിലെ സമയം: രാവിലെ 9:20)


∙ ട്രെയിൻ നമ്പര്‍ 16629 -തിരുവനന്തപുരം സെൻട്രല്‍- മംഗളൂരു സെൻട്രല്‍ മലബാര്‍ ഡെയ്‌ലി എക്സ്പ്രസ്: രാവിലെ 10:25 ന് മംഗളൂരു സെൻട്രലില്‍ എത്തിച്ചേരും. (നിലവിലെ സമയം: മംഗളൂരു സെൻട്രല്‍ – 10:30)

∙ ട്രെയിൻ നമ്പര്‍ 16606 - നാഗര്‍കോവില്‍ ജംക്‌ഷൻ - മംഗളൂരു സെൻട്രല്‍ ഏറനാട് ഡെയ്‌ലി എക്‌സ്‌പ്രസ്: വൈകിട്ട് 5:50ന് -ന് മംഗലാപുരത്ത് എത്തിച്ചേരും. (നിലവിലെ സമയം: മംഗളൂരു സെൻട്രല്‍ – വൈകിട്ട് ആറു മണി)

∙ ട്രെയിൻ നമ്പര്‍ 16347- തിരുവനന്തപുരം സെൻട്രല്‍- മംഗളൂരു സെൻട്രല്‍ ഡെയ്‌ലി എക്‌സ്‌പ്രസ്: 11:20 -ന് മംഗളൂരു സെൻട്രലില്‍ എത്തിച്ചേരും. (നിലവിലെ സമയം: മംഗളൂരു സെൻട്രല്‍ – 11:30)




∙ ട്രെയിൻ നമ്പര്‍ 22668 - കോയമ്പത്തൂര്‍ ജംക്‌ഷൻ - നാഗര്‍കോവില്‍ ജംക്‌ഷൻ പ്രതിദിന സൂപ്പര്‍ഫാസ്റ്റ്: തിരുനെല്‍വേലി ജംക്‌ഷനില്‍ 03:00 മണിക്ക് എത്തി 03:05 ന് പുറപ്പെടും. (നിലവിലെ സമയം – 03:20 /03:25) വള്ളിയൂര്‍ സ്റ്റേഷനില്‍ 03:43 ന് എത്തി 03:45 ന് പുറപ്പെടും. (നിലവിലെ സമയം – 04:01/04:02) നാഗര്‍കോവില്‍ ജംക്‌ഷനില്‍ 04:50 ന് എത്തിച്ചേരും (നിലവിലെ സമയം – 05:05)

∙ ട്രെയിൻ നമ്പര്‍ 12633- ചെന്നൈ എഗ്മോര്‍ - കന്യാകുമാരി ഡെയ്‌ലി സൂപ്പര്‍ഫാസ്റ്റ്: തിരുനെല്‍വേലി ജംക്‌ഷനില്‍ പുലര്‍ച്ചെ 03.20ന് എത്തി 03.25 ന് പുറപ്പെടും. (നിലവിലെ സമയം: 03.45/03.50 ), വള്ളിയൂര്‍ 04.03ന് എത്തി 04.05ന് പുറപ്പെടും. (നിലവിലെ സമയം: 04.23/04.25), 05.35 മണിക്ക് കന്യാകുമാരിയില്‍ എത്തിച്ചേരും. (നിലവിലെ സമയം: 05.45).

Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി