Hot Posts

6/recent/ticker-posts

ജോസ് കെ മാണിയുടെ പ്രത്യേക നിർദ്ദേശം, റോഷി അഗസ്റ്റിന്റെ ഉത്തരവ്; സ്വപ്ന കുടിവെള്ള പദ്ധതിക്ക് സാക്ഷാത്കാരം




രാമപുരം വെള്ളിലാപ്പള്ളി കോളനി നിവാസികളുടെ ചിരകാല ആവശ്യമായിരുന്നു  കോളനികളിലെ എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കുക എന്നത്. ഉഴവൂർ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയടുത്തുചാലി, ബ്ലോക്ക് ഡിവിഷൻ മെമ്പർ സ്മിത അലക്സ്, വാർഡ് മെമ്പർ ഷൈനി സന്തോഷ്, അലക്സി തെങ്ങുംപള്ളിക്കുന്നേൽ, സന്തോഷ് കിഴക്കേക്കര എന്നിവരുടെ നേതൃത്വത്തിൽ ജോസ് കെ മാണി എംപി മുഖാന്തരം ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇറിഗേഷൻ വകുപ്പിൽ നിന്നും കോളനിയിലെ 50 വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിന്  10 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.


നിർമ്മാണ ഉദ്ഘാടനം  രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഷൈനി സന്തോഷ് നിർവഹിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയടുത്തുചാലി, രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട്, ഡിവിഷൻ ബ്ലോക്ക് മെമ്പർ സ്മിത അലക്സ്, അലക്സി തെങ്ങുംപള്ളി കുന്നേൽ, ജയചന്ദ്രൻ വരകപള്ളിൽ, രാജേഷ് പുത്തൻപുര, ഷിൻസ് പുറവ്വക്കാട്ട്, ജോർജ് വള്ളോംകോട്ട്, വിനോദ് ഐക്കര, സിന്ധു  രമേശ് എന്നിവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.






Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു