എരുമേലി: വനാതിർത്തി വിട്ടു കൃഷിയിടങ്ങളിൽ ഇറങ്ങി മനുഷ്യന്റെ ജീവനെടുക്കുന്ന വന്യമൃഗങ്ങളെ നേരിടുവാൻ കർഷകർക്ക് തോക്ക് ലൈസൻസ് നൽകണമെന്ന് കേരള കോൺഗ്രസ് (എം ) ജില്ലാ പ്രസിഡണ്ട് പ്രൊഫ.ലോപ്പസ് മാത്യു ആവശ്യപ്പെട്ടു. സ്വയരക്ഷക്കായി ആയുധം കയ്യിലെടുക്കുവാൻ മനുഷ്യന് അവകാശം നൽകുന്നുണ്ട്.
കാലഹരണപ്പെട്ട വനം വന്യജീവി നിയമം കാലാനുസൃതമായി പരിഷ്കരിച്ച് വന്യമൃഗങ്ങളെ വനത്തിൽ സംരക്ഷിക്കുവാനും കർഷകന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാനും ഉതകുന്ന നിയമം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണം.വന്യജീവി അക്രമങ്ങൾ മൂലം സഹികെട്ട കർഷകരുടെ സ്വാഭാവികമായ പ്രതികരണമാണ് എരുമേലിയിൽ കണ്ടത്.
എരുമേലി കണമലയിൽ വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കുകയും നടപടിക്രമങ്ങളിൽ പെട്ട് താമസിക്കാതെ എത്രയും പെട്ടെന്ന് നഷ്ടപരിഹാരം ലഭ്യമാക്കാക്കണം.
അക്രമകാരിയായ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലുവാനുള്ള ഉത്തരവ് സമയബന്ധിതമായി പൂർത്തിയാക്കണം.അല്ലാത്തപക്ഷം മൃഗത്തെ വെടിവെച്ചു കൊല്ലുംവരെ ഉത്തരവിന് പ്രാബല്യം നൽകുവാൻ ജില്ലാ ഭരണകൂടം തയ്യാറാകണം. അതുവരെ പ്രദേശത്തെ കർഷകർക്ക് സംരക്ഷണ നൽകുവാൻ വനം വകുപ്പ് പ്രത്യേക ഗാർഡുമാരെ പ്രദേശത്ത് വിന്യസിക്കണമെന്നും പ്രൊഫ.ലോപ്പസ് മാത്യു ആവശ്യപ്പെട്ടു.