Hot Posts

6/recent/ticker-posts

‘അമ്മ’ ഇടപെട്ട് ഷെയ്നും നിർമാതാക്കളുമായുള്ള തർക്കം പരിഹരിച്ചു




കൊച്ചി: നടൻ ഷെയ്ൻ നി​ഗവും നിർമാതാക്കളും തമ്മിലുള്ള തർക്കം പരിഹരിച്ചു. താരസംഘടനയായ അമ്മ ഇടപെട്ടതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. നടൻ ശ്രീനാഥ് ഭാസിയുടെ അം​ഗത്വത്തിൽ ശനിയാഴ്ച തീരുമാനമെടുക്കും.


ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് നേരത്തെ ചലച്ചിത്ര സംഘടനകൾ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നടൻ താര സംഘടനയായ ‘അമ്മ’യിൽ അംഗത്വം നേടാൻ അപേക്ഷ നൽകിയത്.




ഷെയ്ൻ നി​ഗവുമായി സഹകരിക്കില്ലെന്നും സിനിമ സംഘടനകൾ അറിയിച്ചിരുന്നു. ആര്‍ട്ടിസ്റ്റുകള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ ശ്രീനാഥ് ഭാസിയും ഷെയ്ൻ നി​ഗവും ഉണ്ടാക്കിയതിന്റെ ഭാഗമായിട്ടാണ് നടപടി എന്ന് നിര്‍മാതാക്കളുടെ സംഘടന അറിയിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംഘടന വ്യക്തമാക്കിയിരുന്നു.



അതേസമയം, അമ്മയിൽ പുതിയ അം​ഗത്വത്തിനായി 25-ഓളം പേർ അപേക്ഷ സമർപ്പിച്ചുവെന്ന് വിവരങ്ങൾ. കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ ഉൾപ്പടെ ഏഴ് പേർക്ക് പുതിയതായി അം​ഗത്വം നൽകി. ബാക്കിയുള്ളവരുടെ കാര്യത്തിൽ ശനിയാഴ്ച തീരുമാനമെടുക്കും.




Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു