മുഖത്ത് അമിതമായി എണ്ണമയം നിലനില്‍ക്കുമ്പോള്‍ മുഖത്ത് കുരുക്കള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യത കൂടുതലാണ്. ചിലര്‍ മുഖത്തെ കുരു അകറ്റാന്‍ ബ്യൂട്ടി ക്രീമുകളെ അമിതമായി ആശ്രയിക്കുന്നു. എന്നാല്‍ ഇവയുടെ ഉപയോഗം കൂടുതല്‍ പ്രശ്‌നങ്ങളിലേയ്ക്കാണ് പിന്നീട് നയിക്കുക.
പുതിന ഇലയും റോസ് വാട്ടറും
പുതിന ചര്‍മ്മത്തിനും അതുപോലെ ആരോഗ്യത്തിനും നല്ലതാണ്. ഇത് രക്തം ശുദ്ധീകരിക്കുന്നതിനും മുഖത്തെ കുരുക്കള്‍ കുറയ്ക്കുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട്.
ഇത് ചര്‍മ്മത്തെ വളരെ ആഴത്തില്‍ ഇറങ്ങി ചെന്ന് ക്ലെന്‍സ് ചെയ്ത് എടുക്കുന്നു. അതുപോലെ തന്നെ ചര്‍മ്മത്തിലെ മോയ്‌സ്ച്വര്‍ കണ്ടന്റ് നിലനിര്‍ത്താനും സഹായിക്കുന്നുണ്ട്. ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുന്നതിനും ഇവ രണ്ടും സഹായിക്കുന്നു.
തയ്യാറാക്കാൻ
ഇത് തയ്യാറാക്കാന്‍ 10 മുതല്‍ 15 വരെ പുതിനയില എടുക്കുക. അതുപോലെ ഇതിലേയ്ക്ക് കുറച്ച് റോസ്‌വാട്ടറും ചേര്‍ത്ത് അരച്ച് നല്ല കട്ടിയില്‍ പേയ്സ്റ്റ് പരുവത്തിലാക്കി എടുക്കുക. നിങ്ങളുടെ കയ്യില്‍ കടലപ്പൊടി ഉണ്ടെങ്കില്‍ അതും ചേര്‍ക്കുന്നത് കുറച്ച് നല്ലതാണ്.
ഇവ എല്ലാം നന്നായി മിക്‌സ് ചെയ്ത് എടുത്തതിന് ശേഷം മുഖത്ത് നന്നായി തേച്ച് പിടിപ്പിച്ച് ഒരു 30 മിനിറ്റ് കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ കഴുകാവുന്നതാണ്.
തുളസി, ആര്യവേപ്പില, പുതിന
ഈ മൂന്ന് ഇലകളും സത്യത്തില്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. തുളസിയിലും അതുപോലെ തന്നെ ആര്യവേപ്പിലയിലും ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ അതുപോലെ, ആന്റിഇന്‍ഫ്‌ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ മുഖത്തെ കുരുക്കള്‍ അകറ്റാനും ചര്‍മ്മം നല്ല ക്ലിയറാക്കി എടുക്കുന്നതിനും ഈ മൂന്ന് ഇലകളും നല്ലതാണ്.
തയ്യാറാക്കാം
ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ 5 മുതല്‍ 10 പുതിന ഇല എടുക്കുക. അതുപോലെ തന്നെ ഇതേ അളവില്‍ ആര്യവേപ്പിലയും തുളസിയും എടുക്കുക. ഇതിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ തൈര് ആവശ്യമാണ്.
ഇവയെല്ലാം ചേര്‍ത്ത് നന്നായി അരച്ച് പേയ്സ്റ്റ് പരുവത്തില്‍ ആക്കി എടുക്കണം. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഒരു അര മണിക്കൂര്‍ കഴിഞ്ഞ് തണുത്തവെള്ളത്തില്‍ കഴുകാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുന്നത് നല്ലത്.